കൊച്ചി :14200 കോടി ആസ്തിയുള്ള കല്യാൺ ഗ്രൂപ്പ് ഏത് സർക്കാരിനേയും വിലക്കെടുക്കാൻ കരുത്തനാണ് .എന്നാൽ പാവപ്പെട്ട തൊഴിലാളികൾക്ക് മിനിമം വേതനം കൊടുക്കാനായവോയില്ല .സംശയിക്കുന്ന വിദേശ ഇടപാടുകൾ ഉണ്ടെന്ന സംശയം ഉയരുമ്പോഴും അതിലൊന്നും അന്യോഷണമില്ല .പരസ്യത്തിന്റെ മഞ്ഞപ്പിൽ മാധ്യമങ്ങൾ തൊഴിൽ സമരത്തെ കണ്ണടച്ച് കളയുന്നു .വെട്ടിമുറിക്കുന്നു .
എന്താണ് നിലവിലെ കല്യാൺ വിഷയം?
മിനിമം കൂലി കൊടുക്കുന്നില്ല. മുഖ്യ വിഷയം അതാണ്. കേരളത്തിൽ മുഴുവൻ സമയം ജോലിചെയ്യുന്ന ഒരു തൊഴിലാളിക്ക് 10800 രൂപ കൂലി മാസം നല്കണം. കല്യാൺ ആ നിയമം അനുസരിക്കുന്നില്ല. 10000ത്തിലധികം തൊഴിലാളികൾ. 45000ൽ തുടങ്ങുന്ന മാസ വേതനം. അങ്ങിനെയിരിക്കെ തൃശൂർ കല്യാൺ സാരീസിൽ മിനിമം വേതനത്തനായി സ്ത്രീകൾ സമരം നടത്തുന്നു. ആദ്യമായി കല്യാണിൽ തൊഴിലാളി സംഘടന ഉണ്ടാക്കി അവർ. അങ്ങിനെ ഒടുവിൽ തൃശൂർ കല്യാൺ സാരീസിൽ മിനിമം കൂലി നല്കി. എന്നാൽ അതിനു നേതൃത്വം കൊടുത്ത 6 സ്ത്രീകളേ പ്രതികാരമായി പുറത്താക്കി. തൃശൂരിൽ പുറത്താക്കിയ തൊഴിലാളികളേ തിരിച്ചെടുക്കാനും എല്ലാ സ്ഥാപനത്തിലും മിനിമം കൂലി കൊടുക്കാനുമാണ് ഇപ്പോൾ നടക്കുന്ന സമരം. 6 തൊഴിലാളികളേ തിരിച്ചെടുത്ത് 1 സെക്കന്റ് കൊണ്ട് ഈ സമരീം തീർക്കാം. എന്നാൽ അപ്പോഴേക്കും കല്യാണിൽ മിനിമം കൂലി ആവശ്യപ്പെട്ട് 10000ത്തോളം മറ്റ് തൊഴിലാളികൾ 100 കണക്കിന് ശാഖകളിൽ സമര കൊടി കുത്തും. അതാണ് കല്യാൺ മുതലാളിക്ക് തലവേദന.
സംശയിക്കുന്ന വിദേശ ഇടപാടുകൾ
രണ്ട് പതിറ്റാണ്ടിനിടെയാണ് കല്യാൺ ഗ്രൂപ്പ് ബിസിനസ് സ്രാമ്രാജ്യം ഇത്ര വിപുലമാക്കുന്നത്. ഇതിനു പിന്നിലെ രഹസ്യങ്ങൾ ഇന്നും രഹസ്യമാണ്. മക്കൾക്ക് ബിസിനസ് പങ്കു വച്ചു കൊടുത്തതിനു ശേഷമാണ് വിവിധ മേഖലകളിലേക്ക് തിരിഞ്ഞതെന്നാണ് പുറം സംസാരമെങ്കിലും കല്യാണിന്‍റെ ചില നീക്കങ്ങൾ കേന്ദ്ര ഏജൻസികൾക്ക് പോലും സംശയം ജനിപ്പിക്കുന്നതാണ്. കേരളത്തിൽ ഉടനീളം ഷോറൂം ശൃംഖല തുടങ്ങാൻ കല്യാൺ പൊടിച്ചത് കോടികളാണ്. സ്വന്തം കെട്ടിടം കെട്ടിപ്പൊക്കി വിലക്കുറവിൽ വസ്ത്രം നൽകിയാണ് കല്യാൺ കേരളത്തിലെ വസ്ത്ര വ്യാപാര മേഖല കൈക്കലാക്കിയത്. ഇതിനിടെ വിദേശ ബിസിനസിലും ലാവിഷായി പണം ഒഴുക്കി. ഇത്രയധികം പണം ഒഴുക്കുന്നതിനു പിന്നിലാണ് ചില സംശയങ്ങളും ബലപ്പെടുന്നത്. കേന്ദ്ര – സംസ്ഥാന സർക്കാരുകളിൽ വ്യക്തമായ സ്വാധിനമുള്ളതുകൊണ്ട് മാത്രമാണ് കല്യാണിലേക്ക് അന്വേഷണം നീളാത്തതെന്നും സൂചനയുണ്ട്.
കല്യാൺ ജ്വല്ലറിയുടെ 2016ലെ ടേൺ ഓവർ 13,000 കോടി.
ലോകത്തിന്റെ പല ഭാഗത്തുമായി 76 ഷോറൂമുകൾ.2012ൽ ഇത് 16,000 കോടി ആയിരുന്നു. ഇന്ത്യയിലേ ഏറ്റവും വലിയ 10 സ്വർണ്ണകടകളിൽ ഒന്ന്. 94.73 ബില്യൺ ജ്വല്ലറിയുടെ ആസ്തിയായി രേഖകളിൽ കാണിക്കുന്നത്. 1993ൽ വെറും 75.5ലക്ഷം രൂപയ്ക്ക് തുടങ്ങിയ സ്ഥാപനമാണ് 24 വർഷം കൊണ്ട് ലക്ഷോപ ലക്ഷം കോടി രൂപയുടെ ആസ്തിയിലേക്ക് വളർന്നത്. 8000 ജീവനക്കാർ. ഒരു വർഷം പരസ്യം നല്കാൻ മാത്രം ചിലവിടുന്ന തുക കേട്ടാൽ ഞെട്ടും.90 കോടി രൂപ.
ഇന്ത്യയിൽ ഏറ്റവും അധികം തുക ബ്രാന്റ് അംബാസിഡർമാർക്ക് നല്കുന്ന കമ്പിനികൂടിയാണ് കല്യാൺ ജ്വലേഴ്സ്. വർഷം 10 കോടി രൂപ.റീജ്യണൽ ആയാണ് നിയമിക്കുന്നത്. ര വർഷത്തേക്കാണ് കരാർ. അതായത് 2വർഷം ബ്രാന്റ് അംബാസിഡർമർക്കായി നല്കുന്നത് 20 കോടി രൂപ. കേരളത്തിൽ ജനപ്രിയ നടി എന്നു വിശേഷിപ്പിക്കുന്ന മഞ്ജു വാര്യർ ആണ് കല്യാൺ ജ്വല്ലറിയുടെ ബ്രാന്റ് അബാസിഡർ. 7 ബ്രാന്റ് അംബാസിഡർമാർ ഇപ്പോൾ റീജ്യണലായിട്ട് ഉണ്ട്.
കല്യാൺ സില്ക്സ്
1909 ൽ തൃശൂരിൽ തുടങ്ങി.സ്വന്തമായി മില്ലുകളും മറ്റും. നിസാര ചിലവിൽ വൻ ഉല്പാദനം. വില്ക്കുന്നത് രാജ്യത്തേ ഏറ്റവും ഉയർന്ന് തുണിവിലക്ക്.ടീ.എസ് പട്ടാഭിരാമൻ ഉടമ.4000 ജീവനക്കാർ, 1200 കോടി ടേൺ ഓവർ. അവസാന വർഷ ലാഭം 600 കോടി.2011 മുതൽ നടൻ പ്രിഥ്വിരാജ് ബ്രാന്റ് അമ്പാസിഡർ.പരസ്യത്തിനായി ഒരു വർഷം ചിലവിടുന്നത് 24 കോടി രൂപ.
കല്യാൺ സാരീസ്
ഉടമ കല്യാൺ ടി.എസ് രാമചന്ദ്രൻ, 1000 ജീവനക്കാർ.1992ൽ തുടങ്ങി 4 ഷോറൂമുകൾ. കല്യാൺ ഡെവലപേഴ്സ്.സെലിബ്രേറ്റികൾ കല്യാണിന്റെ ഒരു വീക്ക്നെസാണ്. അവർക്ക് വാരി കോരി നല്കും. വർഷം കല്യൺ ഗ്രൂപ്പ് 15 കോടിയിലേറെ രൂപ നടന്മാർക്കും, നടന്മാർക്കും നല്കി സന്തോഷിപ്പിക്കുന്നു. അഭിതാഭ് ബച്ചൻ, ഐശ്വര്യ റായ്, സച്ചിൻ, തുടങ്ങിയവരെല്ലാം കല്യാണിന്റെ വീട്ടിൽ വന്ന് ആഹാരം കഴ്ച്ചിട്ടുണ്ട്. ഒരു ദീപാവലിക്ക് പോലും രാജ്യത്തേ മുന്നിലുള്ള നടീ നടന്മാർക്ക് വിരുന്നൊരുക്കാനും അവരുടെ യാത്രകൾക്കും ബത്തക്കും പൊടിക്കുന്നത് കോടികൾ..
തഞ്ചാവൂരിൽ നിന്നും പറിച്ചു നട്ടത് കഴിഞ്ഞ നൂറ്റാണ്ടിൽ
കഴിഞ്ഞ നൂറ്റാണ്ടിലാണ് കല്യാൺ കുടുംബത്തിന്‍റെ പൂർവികർ തഞ്ചാവൂരിൽ നിന്നും കേരളത്തിലേക്ക് വണ്ടി കയറുന്നത്. തമിഴ്നാട്ടിലെ രാജ കുടുംബങ്ങളുടെ മറപറ്റിയിയിരുന്നു ഇവരുടെ പൂർവികരുടെ ജീവിതം. രാജാക്കൻമാരുടെ ഉപദേശകൻമാരായി കൂടി മട്ടും ഭാവവും നോക്കി സ്വന്തം കാര്യം നേടിയെടുക്കുന്നവരായിരുന്നു കല്യാണ രാമന്‍റെ പൂർവികർ. കുടുംബത്തിലെ മുതിർന്ന അംഗം കൊച്ചി രാജാവിന്‍റെ ദിവാനായി ചുമതലയേറ്റതിനു പിന്നാലെയാണ് കുടുംബം കേരളത്തിലേക്ക് പറിച്ചു നടപ്പെട്ടത്.
തുടക്കം വസ്ത്ര മൊത്ത വ്യാപാരത്തിൽ
തഞ്ചാവൂരിൽ നിന്നും വസ്ത്രം കേരളത്തിലെത്തിച്ച് മൊത്ത വ്യാപാരം നടത്തിയായിരുന്നു കച്ചവട രംഗത്തിലേക്കുള്ള തുടക്കം. മഹാരാജാക്കൻമാരെ മണിയടിച്ച് കോടികളുടെ ബിസിനസ് സ്രാമ്രാജ്യം പടുത്തുയർത്തി കല്യാൺ ഗ്രൂപ്പിന് ഇന്ന് ലോകമെമ്പാടും വിവിധ ബിസിനസ് ബ്രാഞ്ചുകളുണ്ട്. മുക്കാൽ നൂറ്റാണ്ടോളം തുണി വ്യവസായത്തിൽ മാത്രം ഒതുങ്ങി നിന്ന ശേഷമാണ് കല്യാൺ ജ്വല്ലറി രംഗത്തേക്കും ഇതര ബിസിനസുകളിലേക്കും ചുവടു മാറ്റുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെയാണ് ഈ മാറ്റങ്ങളെല്ലാമെന്നതും ശ്രദ്ധേയമാണ്. നിലവിൽ ഗൾഫ് രാജ്യങ്ങളിലും കല്യാണിന്‍റെ ശാഖകൾ പടർന്നു പന്തലിച്ചു കിടക്കുകയാണ്. ശതകോടീശ്വരൻമാരുടെ ഗണത്തിലേക്കുള്ള കുതിപ്പിനിടെയാണ് സ്വന്തം സ്ഥാപനത്തിൽ പതിനായിരം രൂപ പോലുംതികച്ച് ശമ്പളം കൊടുക്കാനില്ലാത്തതെന്നതും ശ്രദ്ധേയമാണ്.നിലവിൽ കല്യാണിന്‍റെ തൃശൂരിലെ കല്യാൺസാരീസിൽ തുടങ്ങിയിരിക്കുന്ന സമരം കൂടുതൽ ബ്രാഞ്ചുകളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും ഏറെയാണ്. കേരളമൊട്ടാകെ ഷോറൂം തുറന്നിരിക്കുന്ന കല്യാണിൽ ഒരിടത്തും മതിയായ വേതനവും തൊഴിലാളി സംരക്ഷണവും നൽകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
കല്യാണിനേ മുട്ടുകുത്തിക്കാൻ കേരളാ സർക്കാർ
കല്യാണിനെതിരായ നീക്കങ്ങൾ അവരുടെ സാമ്രാജ്യത്തിന്റെ അടിക്കല്ലായിരിക്കും ഇളക്കുക. തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കാൻ നടത്തുന്ന നീക്കങ്ങൾ വിജയം കാണാതെ അവസാനിക്കില്ല. നിലവിലേ ബഹിഷ്കരണ ആഹ്വാനം ചെറിയ കാര്യമല്ല. ഇടത് പ്രവർത്തകർ കുറെ പേർ എങ്കിലും ബഹിഷ്കരിച്ചാൽ അത് പതിനായിരങ്ങളുടെ വിട്ടു നില്ക്കലാകു. ഇടത് അണികൾക്ക് പുറമേ മറ്റ് ജനങ്ങൾ കൂടി ആയിരകണക്കിന് കല്യാണിൽ നിന്നും വിട്ട് നില്ക്കും എന്നു കരുതുന്നു. ഇങ്ങിനെ വന്നാൽ കല്യാൺ ഗ്രൂപ്പിന് കേരളത്തിൽ 2017 വർഷം കഷ്ടകാലമായിരിക്കും. ശത കോടികളുടെ ബിസിനസ് നഷ്ടപ്പെടും. കോടികൾ നശിച്ചാലും വേണ്ടില്ല..തൊഴിലാളികൾക്ക് കൂലി കൊടുക്കില്ല എന്ന നയമാണ് കല്യാൺ ഗ്രൂപ്പിന് ഇപ്പോഴും. ഇത് വെറും ഒരു ആഹ്വാനമല്ല, കേരളം ഭരിക്കുന്ന പാർട്ടിയും മന്ത്രിമാരും മാണ് പിന്നിൽ. മുഖ്യമന്ത്രിയും കൂട്ടിനുണ്ട്..തൊഴിലാളികൾക്കൊപ്പം.ജീവിക്കാനായി മിനിമം വേതനത്തിനായി സമരം ചെയ്യുന്ന ഈ ജനകീയ സമരത്തിന് മാധ്യമങ്ങൾ കണ്ണടക്കുന്നു .ജനം അവരുടെ കണ്ണുതുറപ്പിക്കണം .സമരം ചെയ്യുന്നവർക്ക് പിന്തുണ വേണം .അവർക്ക് ശക്തമായ പിന്തുണക്കാൻ നാമാധ്യമങ്ങളും പൊതുജനവും രംഗത്തിറങ്ങണം .