കോഴിക്കോട് : കോഴിക്കോട്ടുനിന്നു കാണാതായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ഫേസ്ബുക്ക് കാമുകന്‍മാരെന്നു കണ്ടെത്തി.സംഭവത്തില്‍ മൂന്നു കാടാമ്പുഴ സ്വദേശികള്‍ പോലീസ് പിടിയിയിലായി .കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മലപ്പുറം കാടാമ്പുഴയില്‍ നിന്നാണ് കണ്ടെത്തിയത്.
പെണ്‍കുട്ടികള്‍ ലൈംഗീക ചൂഷണത്തിന് വിധേയരായതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.ഒരാഴ്ച മുന്‍പാണ് പതിനാലു വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ കോഴിക്കോടു നിന്നും കാണാതായത്. സ്‌കൂളില്‍ നിന്നും മുങ്ങി വയനാട്ടിലെത്തിയ ഇവര്‍ കാമുകനെ ഫോണില്‍ വിളിച്ച് വരുത്തുകയും തുടര്‍ന്ന് കാടാമ്പുഴയിലേയ്ക്ക് കൊണ്ടുപോകുകയുമായിരുന്നു. മലമുകളിലെ ചെങ്കല്‍ ക്വാറിയിലാണ് പെണ്‍കുട്ടികളെ അന്ന് പാര്‍പ്പിച്ചത്. തുടര്‍ന്ന് സ്ഥലത്തെ ഒരു ലോഡ്ജിലേയ്ക്ക് മാറ്റി. ശേഷം ഇവിടെവച്ച് ഇരുവരെയും ലൈംഗീകമായി ഉപയോഗിക്കുകയായിരുന്നു.പതിനഞ്ചു ദിവസത്തിനിടെ അഞ്ച് പെണ്‍കുട്ടികളെയാണ് ഈ സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും കാണാതായത്. പ്രായപൂര്‍ത്തിയാകാത്ത ഈ അഞ്ചു പെണ്‍കുട്ടികളും മൊബൈല്‍ ഫോണിലൂടെ പരിചയത്തിലായ കാമുകന്മാര്‍ക്കൊപ്പമാണ് ഒളിച്ചോടിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് പതിനാലു വയസുള്ള രണ്ട് പെണ്‍കുട്ടികളെ കോഴിക്കോടു നിന്നും കാണാതായത്. സ്‌കൂളില്‍ നിന്നും മടങ്ങിയ പെണ്‍കുട്ടികള്‍ വയനാട്ടിലെത്തുകയും പിന്നീട് കാമുകനെ ഫോണില്‍ വിളിച്ച് വരുത്തി കാടാമ്പുഴയിലേക്ക് പോകുകയുമായിരുന്നു.
പ്രദേശത്തെ മലമുകളിലെ ചെങ്കല്‍ ക്വാറിയിലാണ് പെണ്‍കുട്ടികളെ ആദ്യദിവസം ഇവര്‍ പാര്‍പ്പിച്ചത്. അടുത്ത ദിവസം സ്ഥലത്തെ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു


