നാലാമത്തെ കുഞ്ഞിന് നാലായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മിസോറാമിലെ പള്ളി; ജനന നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ശ്രമം

ഐസ്വാള്‍: ജനന നിയന്ത്രണത്തിനായിട്ട് സര്‍ക്കാരും മറ്റ് സ്ഥാപനങ്ങളും ക്യാമ്പയിനും പ്രഖ്യാപനങ്ങളും നടത്തുന്നത് മാത്രം കേട്ടിട്ടുള്ളവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു പ്രഖ്യാപനമാണ് മിസോറാമില്‍ നിന്നും കേള്‍ക്കുന്നത്. നാലും അതിലധികവും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നാണ് പ്രഖ്യാപനം. മിസോറാമിലെ ഒരു പ്രദേശിക ക്രിസ്ത്യന്‍ പള്ളിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ലങ്കേലീ ബസാറിലെ വെങ്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് നാലാമത്തെ കുഞ്ഞിന് നാലായിരവും അഞ്ചാമത്തേതിന് 5000 രൂപയും വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിന് മുകളിലേക്ക് എത്രവരെ പാരിതോഷികം നല്‍കുമെന്ന് തങ്ങള്‍ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് ചര്‍ച്ച് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് വിശ്വാസികള്‍ ജന്മം നല്‍കണമെന്നതാണ് തങ്ങളുടെ നയമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിസോറാമിലെ ആദിവാസി മേഖലകളിലടക്കം ജനന നിരക്ക് കുറഞ്ഞത് കണക്കിലെടുത്താണ് സഭയുടെ ഈ തീരുമാനം. ജനന നിരക്ക് വര്‍ധിപ്പിക്കുന്നതിനെ തങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും ഒരു മുതിര്‍ന്ന സഭാമേലധ്യക്ഷന്‍ പറഞ്ഞു.

2011-ലെ സെന്‍സസ് പ്രകാരം മിസോറാമില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ 52 പേരാണ് ഉള്ളത്. അരുണാചല്‍ പ്രദേശ് കഴിഞ്ഞാല്‍ ജനസംഖ്യാ നിരക്കില്‍ ഏറ്റവും പിന്നിലുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മിസോറാം. ഈ ദശാബ്ദത്തില്‍ 23.48 ശതമാനമാണ് ജനസംഖ്യാ വളര്‍ച്ച. നേരത്തെ അത് 29.18 ശതമാനം ഉണ്ടായിരുന്നു. കത്തോലിക്കാസഭ ഉള്‍പ്പടെ നിരവധി ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ മിസോറാമിലുണ്ട്.

Top