വൈറലായി പള്ളിയിലെ ഡിജെ; ന്യൂ ജെന്‍ ആശയവുമായി തൃശ്ശൂരിലെ പള്ളി

പൂരപ്പെരുമയുടെ നാടായ തൃശ്ശൂരില്‍ നിന്നുള്ള മറ്റൊരു വീഡിയോ ശ്രദ്ധേയമാവുകയാണ്. നമ്മൂടെ തൃശ്ശൂരിലെ കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയാണ് ശ്രദ്ധേയമാകുന്നത്. കുത്തനെയുള്ള അഞ്ച് മുഖപ്പുകളാണ് പള്ളിക്കുള്ളത്. ഇവിടെയാണ് ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെ എല്‍ഇഡി ലൈറ്റുകള്‍ കൊണ്ട് പ്രകാശത്തിന്റെ നൃത്തവിന്യാസം ഒരുക്കിയത്. 40,000 വാട്ടിന്റെ ലൈറ്റ് ആന്‍ഡ് ഷോയാണ് നടത്തിയത്. അരമണിക്കൂറോളം നീണ്ടുനിന്ന പരിപാടി കാണാന്‍ ആയിരക്കണക്കിന് പേരാണെത്തിയത്. എന്തായാലും പൂരങ്ങളുടെ നാട്ടിലെ വ്യത്യസ്തമായ ആഘോഷകാഴ്ച സമൂഹമാധ്യമങ്ങളില്‍ വൈറലായി. വിമര്‍ശിച്ചും അനുകൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്.

Top