ഭർത്താവെന്ന നിലയിൽ മുകേഷ് പരാജയം..! മുകേഷും രണ്ടാം ഭാര്യയും തമ്മിൽ വേർപിരിയുന്നു : അവസാനിക്കുന്നത് എട്ട് വർഷം നീണ്ട ദാമ്പത്യബന്ധം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊല്ലം എംഎൽഎയും നടനുമായ മുകേഷുമായി രണ്ടാം ഭാര്യ ദേവികയും തമ്മിൽ വേർപിരിയുന്നു.മുകേഷിന്റെ ആദ്യ ഭാര്യയായിരുന്ന സരിത ഉയർത്തിയിരുന്ന അതേ പരാതികൾ തന്നെയുയർത്തിയാണ് ദേവികയും ബന്ധം വേർപിരിയാനൊരുങ്ങുന്നത്.

ഭർത്താവെന്ന നിലയിൽ മുകേഷ് ഒരു പരാജയമാണെന്ന കാരണം പറഞ്ഞാണ് മേതിൽ ദേവിക കുടുംബ കോടതിയെ സമീപിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർ്ട്ടുകൾ.മുകേഷിന്റെ ചില പരസ്ത്രീ ബന്ധങ്ങളും ഭാര്യ അറിഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങൾ രൂക്ഷമാവുകയായിരുന്നു.ഇതേ തുടർന്ന് ഇവരുവരും തമ്മിൽ കുറച്ചു നാളായി ഇരുവരും അകന്നു കഴിയുകയായിരുന്നു.

2013ലായിരുന്നു മുകേഷിന്റെയും മേതിൽ ദേവികയുടെയും വിവാഹം. ഇരുവരുടെയും ആദ്യ വിവാഹം ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഉപേക്ഷിക്കുകയായിരുന്നു. നടി സരിതയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു മുകേഷിന്റെ ഈ വിവാഹം. മേതിൽ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു.

പാലക്കാട് സ്വദേശിയായിരുന്നു മേതിൽ ദേവികയുടെ ആദ്യ ഭർത്താവ്. മുകേഷ് ലളിതകലാ അക്കാദമിയുടെ ചെയർമാനായിരുന്ന കാലത്താണ് മേതിൽ ദേവികയുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് പിന്നീട് വിവാഹത്തിൽ എത്തിയത്.

ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക.ചിങ്ങം ഒന്ന് മുതൽ പൂർത്തമായും നൃത്തത്തിൽ ഫോക്കസ് ചെയ്തു ജീവിതം മുന്നോട്ടു പോകാനാണ് ദേവികയുടെ തീരുമാനം.

Top