തദ്ദേശ തെരഞ്ഞെടുപ്പിൽ എൻസിപിക്ക് എൽഡിഎഫിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന മാണി സി. കാപ്പൻ എംഎൽഎയുടെ പരസ്യ വിമർശനത്തിന് പിന്നാലെ അദ്ദേഹത്തിന് യുഡിഎഫിലേക്ക് ക്ഷണം.കൺവീനർ എം.എം.ഹസനാണ് കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തത്. യുഡിഎഫിൻറെ നയങ്ങൾ അംഗീകരിക്കാൻ തയാറാണെങ്കിൽ അദ്ദേഹത്തെ മുന്നണി സ്വീകരിക്കുമെന്ന് ഹസൻ വ്യക്തമാക്കി.
പാലാ മുൻസിപ്പാലിറ്റി സീറ്റ് വിഭജനത്തിൽ എൻസിപിയെ ഇടതുമുന്നണിയിൽ തഴഞ്ഞുവെന്നായിരുന്നു കാപ്പൻ വിമർശനം. സീറ്റ് വിഭജനത്തിൽ എൻസിപിക്ക് വേണ്ട പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം എൽഡിഎഫിൽ രേഖപ്പെടുത്തും. തെരഞ്ഞെടുപ്പിന് മുൻപ് പ്രതിഷേധം എവിടെയും അറിയിച്ചിട്ടില്ലെന്നും ഇനി തുറന്നു പറയുന്നതിൽ തെറ്റില്ലെന്നും കാപ്പൻ വ്യക്തമാക്കി. എണ്ണം യുഡിഫ് ലേക്ക് പോകുന്ന കാര്യം ഇതുവരെ പരിഗണനയിലില്ലെന്നു കപ്പനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.