മൊബൈല്‍ഫോണ്‍ പരിശോധിക്കുന്നതിന് ലോക്ക് കോഡ് പറഞ്ഞു കൊടുക്കാതിരുന്ന ഭാര്യയെ യുവാവ് വാടകക്കൊലയാളികളെ കൊണ്ട് കൊല്ലിച്ചു. ഉത്തര്‍ പ്രദേശിലെ ഝാന്‍സിക്കു സമീപമായിരുന്നു സംഭവം. പൂനം വര്‍മ്മ എന്ന യുവതിയാണ് ഭര്‍ത്താവ് വിനീത് കുമാറിന്റെ ക്വട്ടേഷനില്‍ കൊല്ലപ്പെട്ടത്. ആഗസ്റ്റ് 29നായിരുന്നു സംഭവം.
തന്റെയും മകളുടെയും കാര്യംനോക്കാതെ ഭാര്യ കൂടുതല്‍സമയം ഫോണില്‍ ചെലവഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വിനീത്കുമാറിന് രഹസ്യ ബന്ധത്തെ കുറിച്ചു സംശയം തോന്നി.
ഇതോടെ സ്മാര്‍ട്ട് ഫോണിലൂടെ ആരെല്ലാമായി ബന്ധപ്പെടുന്നു എന്ന് പരിശോധിക്കുന്നതിന് ലോക്ക് കോഡ് ആവശ്യപ്പെട്ടു. എന്നാല്‍ അത് നല്‍കാന്‍ പൂനം തയ്യാറായില്ല. ഇതോടെ ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ വിനീതിന് സംശയമായി. തുടര്‍ന്നാണ് കൊല്ലാന്‍ തീരുമാനിച്ചത്. 80,000 രൂപക്ക് രണ്ട് സുഹൃത്തുക്കളെ ഇക്കാര്യം ഏല്‍പ്പിച്ചു. കൊല നടത്താന്‍ ഉദ്ദേശിച്ച ദിവസം ബിസിനസ് ടൂറെന്നുപറഞ്ഞ് വിനീത് സ്ഥലത്തുനിന്ന് മാറുകയും ചെയ്തു. അന്നു രാവിലെ ഭാര്യയെ ഫോണില്‍ വിളിച്ച വിനീത് കമ്പ്യൂട്ടര്‍ നന്നാക്കാനായി രണ്ടുപേര്‍ വീട്ടില്‍ വരുമെന്ന് അറിയിച്ചു. കൊല നടത്താല്‍ ഏല്‍പ്പിച്ചിരുന്ന സുഹൃത്തുക്കളായിരുന്നു അത്. അവര്‍ പൂനത്തെ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നു.
]മോഷണശ്രമത്തിനിടെയാണ് കൊലനടന്നതെന്ന് തോന്നിപ്പിക്കാന്‍ ആഭരണങ്ങള്‍ മോഷ്ടിച്ചു.പിറ്റേന്ന് നാലുവയസുകാരിയായ മകള്‍ മൃതദേഹംകണ്ട് നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ പൊലീസ് വിനീത് കുമാറിനെ ചോദ്യം ചെയ്തപ്പോള്‍ പെരുമാറ്റത്തില്‍ സംശയംതോന്നി. സംഭവം നടക്കുമ്പോള്‍ ബിസിനസ് ടൂറിലാണെന്നാണ് ഇയാള്‍ ഉറപ്പിച്ചു പറഞ്ഞെങ്കിലും കോള്‍ഡീറ്റയില്‍സ് പരിശോധിച്ച് വിശദമായി ചോദ്യംചെയ്തതോടെ എല്ലാം വെളിപ്പെടുകയായിരുന്നു.


