പ്രമുഖ മോഡലിനെ ഡോക്ടറുടെ അപ്പാര്‍ട്ടുമെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ മോഡല്‍ ഒലിയ ലാന്‍ഗ്വിലേയാണ് അമിതമായ മയക്കുമരുന്നു ഉപയോഗിച്ചശേഷം രാത്രി നീണ്ട ലൈംഗീക ബന്ധവുമാണ് മോഡലിന്റെ മരണത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. അമിത മയക്കുമരുന്ന് ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് മോഡലിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഫ്‌ളോറിഡയിലെ പോലീസ് സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പതിനെട്ടുകാരിയായ മോഡലിന്റെ മൃതദേഹം ഡോക്ടര്‍ നവാല്‍ പരീക്കിന്റെ അപ്പാര്‍ട്ടുമെന്റില്‍ നിന്നുമാണ് കണ്ടെത്തിയത്. ബ്രോവാര്‍ഡ് ഹെല്‍ത്ത് എമര്‍ജെന്‍സിയില്‍ ജോലി ചെയ്തു വരികയാണ് നവാല്‍ പരീക്ക്. സ്‌പോര്‍ട്‌സ് ബാറില്‍ വെച്ചാണ് മോഡലിനെ പരിചയപ്പെട്ടതെന്നും, മദ്യപിച്ചശേഷം തന്റെ അപ്പാര്‍ട്ടുമെന്റിലേക്ക് അവര്‍ വരികയായിരുന്നുവെന്നും പരീക്ക് അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
അപ്പാര്‍ട്ടുമെന്റില്‍ എത്തിയതിനു ശേഷം മയക്കുമരുന്ന് ഉപയോഗിച്ച ശേഷം സമ്മതപ്രകാരമാണ് ലൈംഗീകബന്ധം നടന്നതെന്നും ഇയാള്‍ പറയുന്നു. രാവിലെ എണീറ്റപ്പോള്‍ ഒലിയയെ വിളിച്ചുവെങ്കിലും പ്രതികരിക്കാതെ ആയതോടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. നഗ്നമായി കിടന്ന മോഡലിന്റെ മൃതദേഹത്തിന്റെ സമീപത്തു നിന്ന് കൊക്കേയ്ന്‍ എന്നു സംശയിക്കുന്ന മയക്കുമരുന്ന് പോലീസ് കണ്ടെടുത്തു. മോഡലിന്റെ മരണത്തിനു പിന്നില്‍ മറ്റു ദുരൂഹതകള്‍ ഒന്നുമില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് മോഡലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്.