എതിരാളികളെ നിലത്തടിച്ച മോദി -അമിത് ഷാ കരുനീക്കം!! മഹാരാഷ്ട്ര നഷ്ടമാകരുതെങ്ങ് മോദി നിർദേശം നടപ്പിലാക്കി അമിത് ഷാ.

ന്യൂഡൽഹി : രാഷ്ട്രീയ എതിരാളിയുടെ കണക്കുകൂട്ടലുകളെ വേരൊടെ പിഴുതെറിയുന്ന മാരകം മഹാരാഷ്ട്രീയം ആയിരുന്നു മഹാരാഷ്ട്രയിൽ നരേന്ദ്ര മോദിയും അമിത് ഷായും നടത്തിയത്.അതിരാവിലെ മുംബൈ രാജ്ഭവനിൽ അരങ്ങേറ്റിയ അട്ടിമറിയിലൂടെ എതിരാളികളെ അപ്രതീക്ഷിതമായി വലിച്ചു താഴെയിടാനുള്ള വൈഭവം ബിജെപി ഒരിക്കൽ കൂടി തെളിയിച്ചു.ശിവസേന–എൻസിപി–കോൺഗ്രസ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഉദ്ധവ് താക്കറെ ആയിരിക്കുമെന്നു ശരദ് പവാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണു അജിത് പവാറിന്റെ രഹസ്യനീക്കം.

ഒറ്റരാത്രികൊണ്ടു സർക്കാർ രൂപീകരണം സാധ്യമാക്കിയത് അമിത് ഷായുടെ നടപടികളാണ്. തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി ഭുപീന്ദർ യാദവാണ് ഷായുടെ നിർദേശപ്രകാരം മുബൈയിൽ കരുക്കൾ നീക്കിയത്. ഇവർ രണ്ടു പേരെയും അജിത് പവാർ നേരിട്ടു കണ്ടു ചർച്ച നടത്തിയെന്നാണ് സൂചന.
ശരദ് പവാറിന് അനന്തരവന്റെ പദ്ധതിയെപ്പറ്റി അറിവുണ്ടായിരുന്നോ എന്ന സംശയം പല കോൺഗ്രസ് നേതാക്കളും പ്രകടിപ്പിക്കുന്നുണ്ട്.ശിവസേനയുമായി അധികാരം പങ്കിടില്ലെന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെ കടുംപിടുത്തമാണ് പ്രതിസന്ധിക്കു കാരണമെന്ന് അമിത്ഷായുടെ നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശിവസേനയുമായി സഹകരിക്കുന്നതിൽ കോൺഗ്രസിലെ എതിർപ്പുകൾ ഇല്ലാതാകുന്നതിന്റെ സൂചന കണ്ടതോടെ ബിജെപി വീണ്ടും ശ്രമം തുടങ്ങി. സേന–എൻസിപി–കോൺഗ്രസ് ചർച്ചകൾ അവസാന ഘട്ടത്തിലേക്കു കടന്നപ്പോഴും, കഴിഞ്ഞ ദിവസവും ബിജെപി സൂചിപ്പിച്ചത് തങ്ങൾ സർക്കാരുണ്ടാക്കുമെന്നാണ്. എൻസിപി–ശിവസേന–കോൺഗ്രസ് എന്ന അസാധ്യ സഖ്യസാധ്യതയ്ക്കായി ആ പാർട്ടികളുടെ നേതാക്കൾ തല പുകയ്ക്കുമ്പോൾ മൗനം പാലിച്ചിരുന്ന ബിജെപി നേതൃത്വത്തിനു തുടക്കം മുതൽക്കേ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു. അജിത് പവാറിനെ ചാക്കിലാക്കുക എന്നതായിരുന്നു അത്. ഇതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസുകളും നിർണായകമായി എന്ന നിഗമനമുണ്ട്.

ബിജെപിയെ സേന പുറംകാൽ കൊണ്ടു തട്ടിയതു മോദിക്കു സഹിക്കാനായില്ല. അവസരവാദ സഖ്യത്തിനു മുന്നിൽ തോൽക്കേണ്ടിവന്നാൽ തീരാങ്കളങ്കമാകും. രാജ്യത്തിന്റെ ധനകാര്യ തലസ്ഥാനം പാർട്ടിക്ക് ആവശ്യമാണ്.ശിവസേന–എൻസിപി–കോൺഗ്രസ് സഖ്യത്തിലൂടെ മുംബൈ കയ്യടക്കാനുളള ചില സ്ഥാപിതതാൽപര്യക്കാരുടെ പദ്ധതി ബിജെപി തടഞ്ഞുവെന്ന കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസ്താവന പാർട്ടിയുടെ നയം വ്യക്തമായിരുന്നു.

ശരദ് പവാറിനെയും എൻസിപിയെയും സംബന്ധിച്ചിടത്തോളം നാടകം തുടങ്ങിയിട്ടേയുള്ളു. എത്ര എംഎൽഎമാർ അജിത് പവാറിനൊപ്പം പോകും, എത്ര പേർ സംഘടനയിൽ തുടരും എന്നതാവും നിർണായകം. ഭുരിപക്ഷം എംഎൽഎമാരെയും ഒപ്പം നിർത്തി കരുത്തുകാട്ടാൻ അടുത്തയാഴ്ച നിയമസഭയിൽ ശരദ് പവാറിനാകുമോ? അതിനിടെ തങ്ങളുടെ അംഗങ്ങളെ ബിജെപി റാഞ്ചുന്നതു തടയാൻ സേനയും കോൺഗ്രസും പാടുപെടേണ്ടിവരും.രാഷ്ട്രീയ സംഭവങ്ങൾ സുപ്രീം കോടതിയിലും എത്തി. എന്നാൽ, ഡൽഹിയിലെ നിയമയുദ്ധവും നിയമസഭയിലെ രാഷ്ട്രീയ വെല്ലുവിളിയും നേരിടാനാകും എന്ന ആത്മവിശ്വാസം മോദി സർക്കാരിനുണ്ട്.

ബിജെപി ബന്ധം വിട്ടു പരമ്പരാഗത ശത്രുക്കളുമായി ബദൽ സർക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ തീരുമാനം സാഹസികമായിരുന്നു. എന്നാൽ, കേന്ദ്രഭരണം ഉപയോഗിച്ച് താക്കറെയെ മലർത്തിയടിക്കുകയാണു ബിജെപി ചെയ്തത്. പാർട്ടിക്കാരൻ തന്നെ ഗവർണറായതും സൗകര്യമായി. ബിജെപിയോടും നരേന്ദ്ര മോദിയോടും സേനയ്ക്കു കടുത്ത ഭിന്നതയുണ്ട്. നിരന്തര വിമർശനമായിരുന്നു സേനയുടെ ശൈലി.ഇനി, നിയമസഭയിൽ ഫഡ‍്നാവിസിനെ വിശ്വാസവോട്ടിൽ പരാജയപ്പെടുത്താനായില്ലെങ്കിൽ, പാർട്ടിയെ നിയന്ത്രണത്തിൽ നിർത്താനും മുംബൈ കോർപറേഷനിൽ അധികാരം നിലനിർത്താനും ഉദ്ധവ് താക്കറെ കഠിനാധ്വാനം ചെയ്യേണ്ടിവരും.

ഇതേസമയം, തീവ്രഹിന്ദുത്വ വാദികളായ ശിവസേനയ്ക്കൊപ്പം ഭരണം പങ്കിടുന്നതിൽ സംഘടനയ്ക്കുള്ളിൽ കടുത്ത ചേരിതിരിവുണ്ടായിരുന്നു. ദക്ഷിണേന്ത്യക്കാർക്കും ഉത്തരേന്ത്യക്കാർക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയതിന്റെ നീണ്ട ചരിത്രമുള്ള സേനയുമായുള്ള ബന്ധം പാർട്ടിയുടെ മതനിരപേക്ഷ പ്രതിഛായയെ ബാധിക്കുമോ എന്നും അതു കേരളം അടക്കം സംസ്ഥാനങ്ങളിലെ പരമ്പരാഗത കോൺഗ്രസ് വോട്ടർമാരെ അകറ്റുമോ എന്നും നേതാക്കൾ ആശങ്കപ്പെട്ടിരുന്നു.

After Devendra Fadnavis and Ajit Pawar took oath as Maharashtra chief minister and deputy chief minister respectively, Bihar Deputy Chief Minister Sushil Kumar Modi on Saturday was all praises for Home Minister Amit Shah, asserting that the latter has once again proved he is the real ‘Chanakya’ of Indian politics.

Top