ഞങ്ങളുടെ അമ്മ(ജയലളിത) പോയതില്‍ പിന്നെ മോദിയാണ് ഞങ്ങളുടെ പിതാവ്; തമിഴ്‌നാട് മന്ത്രി

അണ്ണാ ഡിഎംകെയെ പിതാവിനെ പോലെ വഴികാട്ടുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് തമിഴ്‌നാട് ക്ഷീരവികസന വകുപ്പ് മന്ത്രി രാജേന്ദിര ബാലാജി. വിരുതുനഗറിലെ പാര്‍ട്ടി മീറ്റിംഗിലാണ് മോദിയെ പുകഴ്ത്തി മന്ത്രി രംഗത്തെത്തിയത്. ഞങ്ങളുടെ അമ്മ(ജയലളിത) പോയതില്‍ പിന്നെ മോദിയാണ് ഞങ്ങളുടെ പിതാവ്. അണ്ണാ ഡിഎംകെയ്ക്കു മാത്രമല്ല, രാജ്യത്തിനു മുഴുവന്‍ അദ്ദേഹം ഡാഡിയാണെന്നും രാജേന്ദിര ബാലാജി പറഞ്ഞു. തമിഴ്‌നാട്ടില്‍ ബിജെപിഅണ്ണാ ഡിഎംകെ സഖ്യം അടുത്തിടെയാണ് നിലവില്‍ വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തമിഴ്‌നാട്ടിലെ അഞ്ച് സീറ്റുകള്‍ നല്‍കാമെന്നാണ് അണ്ണാ ഡിഎംകെ അറിയിച്ചിരിക്കുന്നത്.

Top