ഇടത്തരക്കാരെ ഒപ്പം നിര്‍ത്തണം; കര്‍ഷകരോഷം തണുപ്പിക്കണം;  ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മോദിയുടെ നീക്കം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകരോഷം തണുപ്പിക്കാനും ഇടത്തരക്കാരെ ഒപ്പം നിര്‍ത്താനുമുഉള്ള തിരക്കിട്ട തന്ത്രങ്ങളുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. തൊഴിലുറപ്പു പദ്ധതിയുടെ വേതനം ഉയര്‍ത്തുക, ഗ്രാമീണമേഖലയില്‍ വൈദ്യുതി സൗജന്യമായി നല്‍കുക എന്നിവ പരിഗണനയിലാണ്. ഒട്ടേറെ ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് കുറയ്ക്കാനുള്ള നിര്‍ദേശം മറ്റെന്നാള്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ചചെയ്യും. കര്‍ഷകരോഷവും ഗ്രാമീണമേഖലയിലെ അസംതൃപ്തിയുമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന പ്രധാനവെല്ലുവിളി. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണവും മറ്റൊന്നല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ തിരക്കിട്ട നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.

ഗ്രാമീണമേഖലയിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ മന്ത്രാലയതല സമിതി രൂപീകരിച്ചു. മിനിമം താങ്ങുവില ഒന്നര ഇരട്ടി വര്‍ധിപ്പിച്ചിട്ടും എന്തുകൊണ്ട് ഗുണം ചെയ്യുന്നില്ലെന്ന വിലയിരുത്തലുണ്ടാകും. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ച് അസന്തുഷ്ടി മറികടക്കാനാണ് ആലോചന. നരേന്ദ്ര മോദി ഗുജറാത്തില്‍ പയറ്റിയ തന്ത്രമായിരുന്നു കാര്‍ഷിക, ഗ്രാമീണ മേഖലയ്ക്ക് സൗജന്യ വൈദ്യുതിയെന്നത്. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടും ഇത് നടപ്പാക്കുന്ന കാര്യം ആലോചിക്കാന്‍ നിര്‍ദേശിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യവ്യാപകമായി നടപ്പാക്കാന്‍ കഴിയുമോയെന്നും പരിശോധിക്കും. ആനുകൂല്യം ബാങ്ക് അക്കൗണ്ട് വഴി നല്‍കുകയാണ് ലക്ഷ്യം. കാര്‍ഷിക കടം എഴുതിത്തള്ളാന്‍ കോണ്‍ഗ്രസ് സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും തിരക്കിട്ട് അങ്ങിനെയൊരു തീരുമാനമുണ്ടാകാനിടയില്ല. നിലവില്‍ 28 ശതമാനവും 18 ശതമാനവും ജിഎസ്ടി നിരക്കുള്ള ഒട്ടെറെ ഉല്‍പ്പന്നങ്ങളുടെ നിരക്ക് കുറയ്ക്കുകയാണ് മറ്റൊരു നീക്കം. 99 ശതമാനം വസ്തുക്കളുടെയും നികുതി നിരക്ക് പരമാവധി 18 ശതമാനത്തില്‍ പരിമിതപ്പെടുത്താനാണ് ശ്രമം.

Top