സാമ്പത്തിക രംഗത്ത് ഇന്ത്യ കുതിക്കുന്നെന്ന് ലോകബാങ്ക്: മോദി എഫക്ടെന്ന് വിലയിരുത്തല്‍

ഡല്‍ഹി:സാമ്പത്തിക  രംഗത്ത് ഇന്ത്യ കുതിക്കുന്നുവെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 7.3 ശതമാനം ആകുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ചൈനയുടെ വളര്‍ച്ചയില്‍ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ കേന്ദ്രസര്‍ക്കാരിന്റെ ചില നയങ്ങളാണ് വളര്‍ച്ചയ്ക്ക് തിരിച്ചടിയായതെന്നും ലോകബാങ്ക് പറയുന്നു.രാജ്യപുരോഗതി എടുത്തുപറയുന്ന റിപ്പോര്‍ട്ടില്‍ പക്ഷേ, കേന്ദ്രസര്‍ക്കാര്‍ നേരത്തെ സ്വീകരിച്ച ചില നടപടികള്‍ വളര്‍ച്ചയ്ക്ക് തടസമുണ്ടാക്കിയെന്നും വ്യക്തമാക്കുന്നു.

2017ല്‍ ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ച കുറയുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയുമാണ് അന്ന് തിരിച്ചടിയായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ഇന്ത്യയുടെ സാമ്പത്തിക രംഗം ഇനിയും വളരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകബാങ്ക് ഗ്രൂപ്പ് ഡയറക്ടര്‍ അയ്ഹാന്‍ കോസ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വര്‍ധിക്കുമെന്ന് ലോകബാങ്ക് പ്രവചിക്കാനുള്ള കാരണം രണ്ടാണ്. ഒന്ന ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപം വരുന്നുണ്ട്. ഉപഭോഗം ഉയര്‍ന്ന അളവില്‍ തന്നെ നില്‍ക്കുകയും ചെയ്യുന്നുവെന്നതാണ് രണ്ടാമത്തെ ഘടകം. ജിഎസ്ടി നിരക്ക് കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും വളര്‍ച്ച എളുപ്പമാക്കുമെന്നാണ് പ്രവചനം.പാകിസ്താന്റെ വളര്‍ച്ച വന്‍തോതില്‍ ഇടിയുമെന്നാണ് പ്രവചനം.
ഇന്ത്യയേക്കാള്‍ മികച്ച കുതിപ്പാണ് കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് നടത്തിയത്. 7.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സ്വകാര്യ മേഖലയുടെ വളര്‍ച്ചയാണ് ബംഗ്ലാദേശിന് ഗുണം ചെയ്തതെന്ന് ലോകബാങ്ക് പറയുന്നു. എന്നാല്‍ ബംഗ്ലാദേശിന്റെ അടുത്ത വളര്‍ച്ചാ നിരക്കില്‍ നേരിയ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Top