കേരളത്തിലെ രാഷ്ട്രീയ അവസ്ഥ മാറ്റിമറിക്കാന്‍ മോദി വീണ്ടുമെത്തും. എതിരാളികളെ വിറപ്പിക്കുന്ന രാഷ്ട്രീയ നീക്കമാണ് മോദി നടത്താന്‍ ശ്രമിക്കുന്നത്. കേരളത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ മോദിക്ക് കഴിയുന്നുണ്ട് എന്നതിനാലാണ് വീണ്ടും പ്രചാരണത്തിന് വരാന്‍ മോദിക്ക് പ്രചോദനം നല്‍കുന്നത്. മോദിയുടെ സ്വാധീനത്തില്‍ കേരളത്തിലെ നാല് സീറ്റുകളെങ്കിലും വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ബിജെപി ക്യാമ്പ് പുലര്‍ത്തുന്നുണ്ട്.
മോദിയുടെ രണ്ടാം വരവില്‍ കേരളം ഇളകി മറിയും. ശബരിമലയിലേയ്ക്കാണ് മോദിയുടെ വരവ്. നീലിമലയിലൂടെ കയറി അയ്യപ്പനേ കാണുമ്പോള്‍ 5 കോടി അയ്യപ്പ ഭക്തരുടെ ഹൃദയത്തില്‍ അത് സപര്‍ശിക്കും. അയ്യപ്പനു പൂര്‍ണ്ണ സമാധാനവും സംരക്ഷണവും നിത്യ ബ്രഹ്മചര്യ അവസ്ഥയും ഉറപ്പാക്കും എന്ന വിധത്തിലാണ് പ്രഖ്യാപനങ്ങള്‍. കേരളത്തില്‍ ഇനി വന്നാല്‍ അയ്യന്റെ നാട്ടില്‍ വന്നില്ലെങ്കില്‍ പിന്നെയെവിടെയാണ് മോദി വരേണ്ടതെന്നാണ് ബിജെപി നേതാക്കളും ഉന്നയിക്കുന്ന ചോദ്യം. സുരക്ഷാ ഏജന്‍സികള്‍ അനുമതി നല്‍കിയാല്‍ മല ചവിട്ടാനും മോദി മടിക്കില്ല. ഒരു മണിക്കൂര്‍ കുത്തനെ മല കയറാനും മോദിക്ക് കഴിയും. കാരണം ഒരു മരുന്നു കഴിക്കാതെ നിത്യ ആരോഗ്യവാനും, ദിവസേന യോഗ ചെയ്ത് കരുത്തനുമാണ് മോദി. മറിച്ചു മല ചവിട്ടി അയ്യനെ കണ്ടു വണങ്ങി നെയ്യഭിഷേകം കഴിച്ചാല്‍ വന്‍പിച്ച ഭൂരിപക്ഷത്തോടെ പ്രധാന മന്ത്രി പഥത്തില്‍ ഉറച്ചിരിക്കാനും അദ്ദേഹത്തിന് കഴിയുമെന്നാണ് അയ്യപ്പ ഭക്തരും പറയുന്നത്.നേരത്തെ പത്തനംതിട്ടയില്‍ വരുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് മാറ്റി വെക്കുകയായിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തായാലും പത്തനംതിട്ടയില്‍ സന്ദര്‍ശിക്കേണ്ടി വരുമെന്ന കാരണത്താലാണ് അന്ന് സന്ദര്‍ശനം മാറ്റി വച്ചത്. ജനുവരിയിലായിരുന്നു അന്ന് പ്ലാന്‍ ചെയ്തത്. മണ്ഡല മകരവിളക്ക് കാലമായതിനാല്‍ അയ്യപ്പ ഭക്തര്‍ക്ക് സുരക്ഷാ കാരണങ്ങളുടെ പേരില്‍ ബുദ്ധി മുട്ടുണ്ടാകരുതെന്ന മോദിയുടെ നിര്‍ബന്ധം കാരണമാണ് അന്ന് പരിപാടി മാറ്റി വച്ചത്. പ്രധാനമന്ത്രി ശബരിമലയിലെത്തുന്നത് പത്തനംതിട്ടയിലെ വോട്ടര്‍ മാരെ മാത്രമല്ല സ്വാധീനിക്കുന്നത്.
കേരളം തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ തുടങ്ങി തെക്കേ ഇന്ത്യയില്‍ മുഴുവന്‍ അതൊരു തരംഗത്തിന് കാരണമായേക്കാം. എന്തായാലും ശബരിമല സന്ദര്‍ശനത്തിന് സുരക്ഷാ ക്ലിയറന്‍സ് ഇത് വരെ ലഭിക്കാത്തതിനാലും, എതിരാളികള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന അപ്രതീക്ഷിത നീക്കമാക്കിയും രഹസ്യമാക്കി വച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.തിരുവനന്തപുരത്തെ വോട്ടര്‍ മാരില്‍ ആവേശം നിറച്ചു പതിനെട്ടാം തിയതി മോദി ംഗിക്കും. . കേരളത്തില്‍ എവിടെയൊക്കെ മോദി പ്രസംഗിക്കണം എന്ന ചര്‍ച്ചകള്‍ സജീവമായി നടന്നു വരുന്നു. ഇതോടെ തെരെഞ്ഞെടുപ്പ് ഫലം ഏറക്കുറെ നൂറു ശതമാനത്തിലേക്ക് എത്തിക്കാമെന്നാണ് ബിജെപി യുടെ ചിന്താ റൂമുകള്‍ കരുതുന്നത്. തിരുവനതപുരവും, പത്തനംതിട്ടയും, ചാലക്കുടിയും, തൃശൂരും ഒഴിവാക്കില്ല. അകൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തിനപ്പുറം ഒരു നല്ല ശതമാനം സീറ്റുകളില്‍ വിജയിച്ചു കയറുക എന്ന ചിന്തയിലേക്ക് ബി ജെ പി മാറിയിട്ടുണ്ട്. ഇതിനു മോദിയുടെ ചിത്രങ്ങളും, പ്രസംഗങ്ങളും തന്നെയാണ് എന്‍ ഡി എ ഉപയോഗിക്കുന്നത്. ഘടക കക്ഷി സ്ഥാനാര്‍ഥികളായ തുഷാര്‍ വെള്ളാപ്പള്ളിയും, പിസി തോമസും ഒക്കെ മോദിയുടെ ചിത്രം തന്നെയാണ് തിരശ്ശീലയില്‍ ഉപയോഗിക്കുന്നത്.മോദി കേരളത്തില്‍ വരുമ്പോഴെല്ലാം കേരളം മുഴുവനും കാവി മയത്തില്‍ മുങ്ങുകയാണ്. എങ്ങും മോദി മോദി മോദി ആരവമാണ്. മോദി മുദ്ര പതിപ്പിച്ച ടീഷര്‍ട്ടും, ബാഡ്ജും, ബാനറുമേന്തി യുവാക്കളാണ് സമ്മേളന നഗരിയെ ആഘോഷമാക്കുന്നത്.
ഇതിനായി എത്ര സമയം വിനിയോഗിക്കാനും അവര്‍ ഒരുക്കമാണ്. മോദി കുടകള്‍, മോദി ഡ്രെസ്സുകള്‍, മോദി ഹെയര്‍ ഡ്രസിങ് എല്ലാം കേരളത്തില്‍ തരംഗമാകുന്നുണ്ട്.തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയിരുന്നു.മോദി മുദ്ര പതിപ്പിച്ച ടീഷര്‍ട്ടും, ബാഡ്ജും, ബാനറുമേന്തി യുവാക്കള്‍ സമ്മേളന ആഘോഷമാക്കിയത് നാം കണ്ടതാണ്. അന്ന് മുഴുവന്‍ കേരളം മോദിയുടെ പുറകെ പോയി. മോദി അടിക്കടി കേരളത്തില്‍ വരുന്നത് വലിയ തലവേദനയാണ് ഇടതു വലതു മുന്നണികള്‍ക്ക് സൃഷ്ടിക്കുന്നത്.