മോദിയെ പരസ്യമായി വിമര്‍ശിക്കുന്ന നിര്‍ത്തണമെന്ന് സംഘപരിവാറിനോട് മോഹന്‍ ഭാഗവത്

mohan-bhagwat

ദില്ലി: ഗോവധ വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ പരസ്യ വിമര്‍ശനം നടത്തുന്ന സംഘപരിവാറിനോട് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ നിര്‍ദ്ദേശമിങ്ങനെ. പരസ്യമായി വിമര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് മോഹന്‍ ഭാഗവത് പറയുന്നു.

ഗോവധ വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിഎച്ച്പി, ബജ്റംഗ്ദള്‍ നേതാക്കള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. വിഎച്ച്പി ഉള്‍പ്പെടെ സംഘപരിവാറിലെ 33 സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനമറിയിച്ചത്. അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കുന്നതിന് സംഘടനകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഎച്ച്പി ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ കൂടാതെ വിദ്യാഭാരതി, അഖില്‍ ഭരതീയ മജ്ദൂര്‍ സംഘ്, കിസാന്‍ സംഘ്, ശേഖര്‍ ഭാരതി, ക്രീഡ ഭാരതി, പൂര്‍വ സൈനിക് സേവാ പരിശത്, തുടങ്ങിയ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു.

Top