രാമായണത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച ‘ആദിപുരുഷ്’ എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെ തീയറ്ററില്‍ കുരങ്ങന് കയറി. ആളുകള്‍ സിനിമ കണ്ടുകൊണ്ടിരിക്കവെയാണ് ബാല്‍ക്കണിയുടെ ഭാഗത്ത് കുരങ്ങനെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വീഡിയോ വൈറലായി. കുരങ്ങനെ കണ്ടതോടെ ആളുകള്‍ ആര്‍പ്പുവിളിക്കുകയും ജയ്ശ്രീറാം വിളിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം
ആദിപുരുഷ് പ്രദര്‍ശിപ്പിക്കുമ്പോള്‍ എല്ലാ തീയറ്ററിലും ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടണമെന്ന് സംവിധായകന് ഓം റൗട്ട് തീയറ്റര്‍ ഉടമകളോട് ആവശ്യപ്പെട്ടിരുന്നു. ഒരു ഷോയിലും ഈ സീറ്റ് മറ്റാര്‍ക്കും നല്‍കില്ലെന്നാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. പലയിടത്തും ഹനുമാണ് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സീറ്റുകളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഹിന്ദി, മലയാളം, തിമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ആദിപുരുഷ് തീയറ്ററുകളിലേക്ക് എത്തുന്നത്. പ്രഭാസ്, കൃതി സനോന്‍ എന്നിവരെ കൂടാതെ സണ്ണി സിംഗ്, ദേവദത്ത നാഗ്, സെയ്ഫ് അലി ഖാന് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.