
ഒരു കൂട്ടം കുരങ്ങന്മാര്‍ ഒരു പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത് . ഒരു റോഡിലാണ് സംഭവം നടക്കുന്നത്. റോഡിനടുത്തുള്ള കാട്ടില്‍ നിന്നും വേട്ടക്കിറങ്ങിയ പുലിയുടെ നേരെ കുരങ്ങന്മാര്‍ വരികയും പിന്നെ പുലിയെ കണ്ട് കുരങ്ങന്മാര്‍ ഓടുന്നതുമാണ് ആദ്യം വിഡിയോയില്‍ കാണുന്നത്. എന്നാല്‍, പിന്നീട് ഒരു കുരങ്ങന്‍ പുലിയുടെ നേരെ ചെല്ലുന്നു. പിന്നെ പുറകെ അനേകം കുരങ്ങന്മാരും ശേഷം എല്ലാ കുരങ്ങന്മാരും ചേര്‍ന്ന് പുലിയെ വളഞ്ഞിട്ട് അക്രമിക്കുന്നതാണ് വീഡിയോയില്‍.
റിക്കി ഡ ഫോണ്‍സെക്കയാണ് സ്‌കുകുസയ്ക്കും ഷോക്വാനിനും ഇടയിലുണ്ടായ ഈ സംഭവം പകര്‍ത്തിയത് എന്നും യൂട്യൂബ് കാപ്ഷനില്‍ പറയുന്നുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക