ന്യൂഡല്‍ഹി: സൈന്യത്തിന് പ്രതിരോധ ചിലവിന് ആവശ്യത്തിന് പണമില്ല ,ഉടൻ തന്നെ കൂടുതൽ പണം അനുവദിക്കണമെന്ന് സൈന്യക പ്രതിരോധ വകുപ്പ് ആവശ്യപ്പെട്ടു. ചൈനയുമായി സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കെ, അടിയന്തരമായി 20,000 കോടി രൂപ അനുവദിക്കണമെന്നാണ് പ്രതിരോധവകുപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിരോധ വകുപ്പ് സെക്രട്ടറി സഞ്ജയ് മിത്ര ധനവകുപ്പ് സെക്രട്ടറിയെ കണ്ടാണ് ഇൗ ആവശ്യം ഉന്നയിച്ചത്. 2017-18 സാസാമ്പത്തികക വര്‍ഷം 2.74 ലക്ഷം കോടി രൂപ പ്രതിരോധച്ചെലവിനായി ബജറ്റില്‍ നീക്കിവെച്ചിരിക്കെയാണ് കൂടുതല്‍ തുക എത്രയും പെെട്ടന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സൈന്യത്തിെന്‍റ ആധുനികവത്കരണത്തിനും നവീന ആയുധങ്ങള്‍ വാങ്ങുന്നതിനും ബജറ്റില്‍ വകയിരുത്തിയതിെന്‍റ 50 ശതമാനവും പ്രതിദിന പ്രവര്‍ത്തനച്ചെലവിന് നീക്കിവെച്ചതിെന്‍റ 40 ശതമാനവും ഇതിനകം ചെലവഴിച്ചതായി പ്രതിരോധ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.ആയുധ ഇറക്കുമതിക്ക് നികുതി കൂട്ടിയത് പ്രതിരോധ ബജറ്റിെന്‍റ ചോര്‍ച്ചക്ക് പ്രധാന കാരണമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതിദിന ചെലവിനത്തിലും ശമ്പളത്തിനുമായിയി 1,72,774 കോടിയും പുതിയ ആയുധങ്ങള്‍ വാങ്ങുന്നതിനും മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും 86,448 കോടിയും ഇൗ സാമ്പത്തികവര്‍ഷം ഇതുവരെ ചെലവഴിച്ചിട്ടുണ്ട്. 13ാമത് പ്രതിരോധ പദ്ധതിയുടെ ഭാഗമായി അടുത്ത അഞ്ചുവര്‍ഷത്തേക്ക് 26.84 ലക്ഷം കോടി രൂപ വേണമെന്നാണ് സൈനിക വിഭാഗങ്ങളുടെ ആവശ്യം. ഇന്ത്യയുടെ വിശാലമായ പ്രതിരോധ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം പാകിസ്താനില്‍നിന്നും ചൈനയില്‍നിന്നുമുള്ള ഭീഷണി നേരിടുന്നതിനും കൂടി വേണ്ടിയാണ് ഇത്രയും തുക ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിരോധ ബജറ്റ് ആഭ്യന്തര മൊത്ത ഉല്‍പാദനത്തിെന്‍റ(ജി.ഡി.പി) രണ്ടു ശതമാനത്തിലെത്തണമെന്നും സൈന്യം ആഗ്രഹിക്കുന്നു. അതേസമയം, ബജറ്റില്‍ സൈന്യത്തിെന്‍റ ആധുനികവത്കരണത്തിന് നീക്കിവെക്കുന്ന തുക പടിപടിയായി കുറഞ്ഞുവരുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


