യുവതാരങ്ങള്‍ക്കിപ്പോള്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയൊന്നുമല്ല ശ്രദ്ധ.അവരെ ആകര്‍ഷിക്കുന്നത് യുവതാരങ്ങള്‍ തന്നെയാണ്. മലയാളി പെണ്‍കുട്ടികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച പുരുഷന്‍ നമ്മുടെ ചുള്ളന്‍ ചെക്കന്‍ നിവിന്‍ പോളിയാണ്. 2015ലെ സര്‍വ്വെയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. കൊച്ചി ടൈംസാണ് സര്‍വ്വെ നടത്തിയത്.
മുന്‍ വര്‍ഷം ദുല്‍ഖര്‍ സല്‍മാനായിരുന്നു പെണ്‍കുട്ടികളുടെ മനസില്‍ ഇടം പിടിച്ചിരുന്നത്. എന്നാല്‍ ഡിക്യു ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ചാര്‍ലിയിലെ താടി ലുക്കാണ് ദുല്‍ഖറിനെ ആരാധകരോട് അടുപ്പിച്ചത്. വളരെ റൊമാന്റിക്കായ നായകനായും, ദേഷ്യമുള്ള യുവ തലമുറയിലെ പ്രതിനിധിയായും ദുല്‍ഖര്‍ എത്തുന്നു. ദുല്‍ഖറിന്റെ ചിരിയും ശബ്ദവുമാണ് നടനില്‍ ആകര്‍ഷണമുള്ള ഘടകമായി കണ്ടെത്തിയത്.
തുടര്‍ച്ചയായി ഹൃദയത്തില്‍ തൊടുന്ന പ്രണയ കഥകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ പൃഥ്വിരാജ് മൂന്നാം സ്ഥാനത്താണ്. നടന്റെ ആത്മവിശ്വാസവും കഴിവും തന്നെയാണ് ആകര്‍ഷണം. പൃഥ്വിരാജിന്റെ ശരീരഭാഷയും ഒരു ഘടകമാണ്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ അപ്പു ഏട്ടന്‍ എന്ന കഥാപാത്രമായെത്തിയ ടൊവിനോ തോമസാണു നാലാം സ്ഥാനത്ത്. ടൊവിനോ തോമസിന്റെ ശരീര സൗന്ദര്യവും നിഷ്‌കളങ്കമായ ചിരിയും നടന്റെ ഏറ്റവും വലിയ ആകര്‍ഷണമാണ്.
ജിം ബോഡിയോടെ എത്തിയ മലയാളത്തിന്റെ യുവ ആക്ഷന്‍ ഹീറോ ഉണ്ണി മുകുന്ദന്‍ അഞ്ചാമതെത്തി. ഉണ്ണിയുടെ ജിം ബോഡിയും ആരെയും വീഴ്ത്തുന്ന പുഞ്ചിരിയുമാണ് ആകര്‍ഷണം. 2015 ല്‍ കാര്യമായ വിജയങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഫഹദ് ഫാസില്‍ ആറാമതെത്തി. ഫഹദിന്റെ കണ്ണ് തന്നെയാണ് ആദ്യത്തെ ആകര്‍ഷണം. ഗൗരവമുള്ള മുഖഭാവവും, ചിരിക്കുമ്പോള്‍ ഉള്ള നിഷ്‌കളങ്കതയും മറ്റ് രണ്ട് ആകര്‍ഷണ ഘടകങ്ങളാണ്. ഏഴാം സ്ഥാനത്ത് ഒരു ഗായകനാണ്. വിജയ് യേശുദാസ്.
കഴിഞ്ഞ വര്‍ഷം മലരേ എന്ന പാട്ടിലൂടെ കേള്‍വിക്കാരുടെ മുഴുവന്‍ ഇഷ്ടവും പിടിച്ചു പറ്റിയ പാട്ടുകാരനാണ് വിജയ്. ആ ശബ്ദവും സിനിമാ നടന്‍ ലുക്കും, സ്റ്റേജില്‍ പെര്‍ഫോം ചെയ്യുമ്പോഴുള്ള ഊര്‍ജ്ജസ്വലതയും തന്നെയാണ് വിജയ് യിലെ ആകര്‍ഷണം. മലയാളത്തിന്റെ ഡികാപ്രിയോ എന്നറിയപ്പെടുന്ന ജയസൂര്യയാണ് എട്ടാമത്. എത്ര ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ആത്മാര്‍ത്ഥതയോടെ ചെയ്തിട്ടും അര്‍ഹിക്കപ്പെടുന്ന അംഗീകാരം കിട്ടാതെ പോയ നടന്‍. സാഹചര്യങ്ങള്‍ക്കും സിനിമയ്ക്കും അനുസരിച്ച് ജയസൂര്യയുടെ ലുക്കില്‍ വരുത്തുന്ന മാറ്റം തന്നെയാണ് നടന്റെ ആകര്‍ഷണം.
സിനിമാ നടന്‍ എന്നതിനപ്പുറം ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ച ഗോവിന്ദ് പത്മസൂര്യയാണ് ഒമ്പതാമത്. ജിപിയുടെ സ്റ്റൈലിഷ് ലുക്കും ചിരിയുമാണ് ആരാധികമാരെ നടനിലേക്ക് ആകര്‍ഷിച്ചത്. തൈക്കുടം ബ്രിഡ്ജ് എന്ന ബാന്‍ഡിലൂടെ ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ് മേനോന്‍ പത്താം സ്ഥാനത്തെത്തി. പോയവര്‍ഷം വി കെ പ്രകാശിന്റെ റോക്‌സാറ്റാര്‍ എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറി. സിദ്ധാര്‍ത്ഥിന്റെ ലുക്കും പെരുമാറ്റവും ശബ്ദവുമാണ് ആകര്‍ഷണം.
25 പേരുടെ പട്ടികയാണു കൊച്ചി ടൈംസ് പ്രഖ്യാപിച്ചത്. ഇതില്‍ ഏറ്റവും അവസാനം ശശി തരൂരാണ്. ബിനോയ് നമ്പ്യാര്‍, സീരിയല്‍ താരം രാഹുല്‍ രവി, അര്‍ച്ചന കവിയുടെ ഭര്‍ത്താവ് അഭിഷ് മാത്യു, അവതാരകന്‍ അദില്‍ ഇബ്രാഹിം, നീരജ് മാധവന്‍, സണ്ണി വെയിന്‍, ഷാന്‍ റഹ്മാന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരൊക്കെ പത്തില്‍ താഴെയുള്ള സ്ഥാനങ്ങള്‍ നേടി. ആസിഫ് അലിക്ക് 19 ആം സ്ഥാനമാണ് ലഭിച്ചത്.