ധോണിയും ബിജെപിയില്‍..!!? മുതിര്‍ന്ന ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണി ബി.ജെ.പിയില്‍ ചേര്‍ന്ന് രാഷ്ട്രീയത്തിലിറങ്ങുമെന്ന് മുതിര്‍ന്ന നേതാവ് വെളിപ്പെടുത്തി. ധോണി ടീം നരേന്ദ്ര മോദിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സഞ്ജയ് പാസ്വാനാണ് അവകാശപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകള്‍ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ധോണിയും ഗൗതം ഗംഭീറും ബി.ജെ.പിയില്‍ ചേരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതില്‍ ഗംഭീര്‍ ബി.ജെ.പിയില്‍ ചേരുകയും ഡല്‍ഹിയില്‍ നിന്ന് മത്സരിച്ച് ലോക്സഭാംഗമാവുകയും ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധോണി എന്റെ അടുത്ത സുഹൃത്താണ്. ലോകോത്തര ക്രിക്കറ്റ് താരമായ ധോണിയെ പാര്‍ട്ടിയിലെത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ധോണിയെ ബാറ്റിംഗിന് ഇറങ്ങാന്‍ വൈകിയെന്ന ആരോപണത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.

ടീം തകര്‍ച്ച നേരിടുന്ന സമയത്ത് പരിചയസമ്പന്നനായ ധോണിക്ക് പകരം യുവതാരങ്ങളെ ക്രീസിലേക്ക് അയച്ച തീരുമാനത്തിനെതിരെ സച്ചിനും സൗരവ് ഗാംഗുലിയും വി.വി.എസ് ലക്ഷ്മണും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ധോണി വിരമിക്കരുതെന്ന് മിക്ക താരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നടത്തിയ പല പരിപാടികളിലും ധോണി പങ്കെടുത്തിരുന്നു.

Top