കോടിയേരിയുടേത് മാടമ്പി ഭാഷയെന്ന് എം.ടി രമേശ്

തിരുവനനന്തപുരം: സമാധാനം യാചിച്ച് എ.കെ.ജി സെന്ററില്‍ പോകില്ലെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. സി.പി.ഐ.എമ്മിനോട് ഭിക്ഷ ചോദിക്കേണ്ടവരല്ല ബിജെ.പിയും ആര്‍.എസ്.എസുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കേണ്ടത് മുഖ്യമന്ത്രിയാണ്. സമാധാനംസ്ഥാപിക്കാന്‍ കേന്ദ്രം ഇടപെട്ടാല്‍ സി.പി.ഐ.എം അംഗീകരിക്കുമോയെന്നും എം.ടി രമേശ് ചോദിക്കുന്നു. കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ ആര്‍.എസ്.എസ് നേതൃത്വം മുഖ്യമന്ത്രിയെ അങ്ങോട്ടു ചെന്നുകാണണമെന്ന കോടിയേരി ബാലകൃഷ്ണന്‍െറ പരാമര്‍ശം പഴയ മാടമ്പിത്തമാണെന്ന്  എം.ടി. രമേശ്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാനായി ആര്‍.എസ.എസ് നേതൃത്വം സമീപിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധനാകുമെന്ന കോടിയേരിയുടെ പ്രസ്താവനക്ക് മറുപടിയായാണ് എം.ടി രമേശ് ഇക്കാര്യം പറഞ്ഞത്.സി.പി.ഐ.എം പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്നത് അമിത് ഷാ ആണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
സമാധാനം പാലിക്കാന്‍ ആര്‍എസ്എസിനോട് മോദി ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബിജെപി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുന്‍കൈയെടുക്കേണ്ടത് ഭരണകക്ഷിയാണെന്നും നേരത്തെ ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒ.രാജഗോപാലിനെ ആര്‍എസ്എസ് നേതാവായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് കോടിയേരി മറുപടി പറഞ്ഞത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു സി.പി.ഐ.എം പ്രവര്‍ത്തകനും ഒരു ബി.ജെ.പി പ്രവര്‍ത്തകനും കണ്ണൂരില്‍ കൊല്ലപ്പെട്ടിരുന്നു. കണ്ണൂരിലെ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം ആര്‍.എസ്.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബി.ജെ.പി പ്രവര്‍ത്തകനും കൊല്ലപ്പെടുന്നത്.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com

Top