കൊച്ചി:മുല്ലപ്പള്ളിക്കെതിരെ അപവാദം പ്രചാരണം ശക്തമായതാണ് ആരോപണം .നമ്മൾ ഇന്ത്യയെ കണ്ടെത്തി നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും’ എന്ന മുദ്രാവാക്യവുമായി കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര;ക്ക് എതിരായി ചന്നിത്തല ഗ്രൂപ്പുകാർ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നു എന്നാണ് ആരോപണം. പരാതിയുമായി കോൺഗ്രസ് പ്രവർത്തകർ നേതൃത്വത്തെ സമീപിച്ചും എന്നും റിപ്പോർട്ടുണ്ട് .
കാസർകോട് നായമ്മാർമൂലയിൽ നിന്നുമാണ് മഹാജനയാത്രയ്ക്ക് തുടക്കം കുറിക്കുന്നത്.ഇന്ന് വൈകിട്ട് 3 മണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി ഉദ്ഘാടനം ചെയ്യുന്ന ജനമഹായാത്ര വൈകിട്ട് 5 മണിക്ക് കുമ്പളയിൽ സ്വീകരണം ഏറ്റുവാങ്ങും. തുടർന്ന് നാളെ ചട്ടംചാലിലും പെരിയയിലും വൈകിട്ട് 3 മണിയോടെ തൃക്കരിപ്പൂരിലും സ്വീകരണം ഏറ്റുവാങ്ങി കാസർഗോഡ് ജില്ലയിലെ പര്യടനം പൂർത്തിയാക്കി കണ്ണൂരിലേക്ക് പ്രവേശിക്കും യാത്രയുടെ സംസ്ഥാനതല സമാപനം ഫെബ്രുവരി 28ന് തിരുവനന്തപുരത്ത് നടക്കും.