
കൊച്ചി: ഫ്‌ലാറ്റില്‍ പൂട്ടിയിട്ട് മണിക്കൂറുകളോളം കൊലവിളി മുഴക്കിയ മകന്‍ അമ്മയെ കൊലപ്പെടുത്തി. മരട് സ്വദേശിയായ അച്ചാമ്മ (73)യാണ് കൊല്ലപ്പെട്ടത്. മകന്‍ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചമ്പക്കരയിലെ ഫ്‌ലാറ്റില്‍ രാത്രിയിലാണ് ദാരുണ സംഭവമുണ്ടായത്. തലയ്ക്ക് അടിച്ചാണ് കൊലപാതകമെന്നാണ് വിവരം. ഫ്‌ലാറ്റിന്റെ വാതിലടച്ച് കൊലവിളി മുഴക്കിയ മകനെ അനുനയിപ്പിക്കാന്‍ സമീപത്തെ ഫ്‌ലാറ്റിലുള്ളവര്‍ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. പൊലീസെത്തിയെങ്കിലും ഇടപെടാന്‍ തയ്യാറായില്ലെന്നാണ് പരിസരവാസികളും മരട് നഗരസഭാ പ്രതിനിധിയടക്കം ആരോപിക്കുന്നത്. അമ്മയെ കൊലപ്പെടുത്തിയ മകനെ ഒടുവില്‍ പൊലീസ് മുളകുപൊടിയെറിഞ്ഞ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.