ക്രൈം ഡെസ്‌ക്
പാരിസ്: ആൾക്കൂട്ടത്തിനിടയിൽ കടന്നു കയറി നൂറുകണക്കിനു ആളുകളെ കഴുത്തറുത്തു കൊല്ലാൻ കത്തിക്കൊലയാളികൾക്കു ഐഎസിന്റെ പരിശീലനം. ചാവേർ ആക്രമണത്തിന്റെ പുതിയ പ്രാകൃത രൂപമായ കഴുത്തറുക്കൽ കൊലപാതകത്തിനായി പരിശീലനം ലഭിച്ചിരിക്കുന്നത് നൂറിലേറെ തീവ്രവാദികൾക്കാണെന്നു വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ പരിശീലന ഭാഗമാണ് കഴിഞ്ഞ ദിവസം വടക്കൻ ഫ്രാൻസില് ദിവ്യബലിയ്ക്കിടെ വൈദികനെ തീവ്രവാദി കഴുത്തറുത്തു കൊലപ്പെടുത്തിയത്.


ദിവ്യബലിയ്ക്കിടെ സെന്റ് ഇറ്റിനെഡുറൗവ്രെ ദൈവാലയത്തിലേക്ക് അതിക്രമിച്ച് കയറിയ അക്രമികൾ പുരോഹിതൻ, കന്യാസ്ത്രീകൾ, വിശ്വാസികൾ എന്നിവരടക്കമുള്ളവരെ ബന്ദികളാക്കുകയായിരുന്നു. തുടർന്ന് അക്രമികൾ ജാക്വസ് ഹാമെൽ എന്ന വൈദികനെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരിന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ അക്രമികൾ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിന്റെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ലെന്ന് ഫ്രഞ്ച് പോലീസ് വ്യക്തമാക്കി. ഫ്രാൻസ് പ്രസിഡന്റ് ഫ്രാൻസ്വ ഒലോദ് സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നീസിലുണ്ടായ ആക്രമണത്തിന്റെ നടുക്കം മാറും മുൻപാണ് ഫ്രാൻസിൽ വീണ്ടും ആക്രമണമുണ്ടായത്.

വൈദികനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് വെടിവച്ചു കൊന്ന തീവ്രവാദിയെ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണാണ് ഐഎസിന്റെ ചാവേർ സംഘത്തെപ്പറ്റി വിവരം ലഭിച്ചത്. ഒരു സംഘത്തിനിടയിലേയ്ക്കു കത്തിയുമായി നടന്നു കയറി ആൾക്കുട്ടത്തിന്റെ കഴുത്തറുക്കുന്ന ക്രൂരവും പ്രാകൃതവുമായ രീതിയാണ് ഐഎസ് ഇപ്പോൾ ചാവേർ തീവ്രവാദത്തിന്റെ പുതിയ മാതൃകയായി അവതരിപ്പിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട നൂറിലേറെ പേർക്കു ഐഎസ് സംഘം കത്തിക്കൊലയാളികളായി പരിശീലനം നൽകിയിട്ടുണ്ട്.
കത്തി ഒളിപ്പിക്കുന്നതിനും ആൾക്കൂട്ടത്തിനിടയിലേയ്ക്കു നടന്നു കയറി ക്രൂരമായ കൊലപാതകം നടത്തുന്നതിനുമാണ് ഇപ്പോൾ ഐഎസ് സംഘം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.


