മുന്നണി മര്യാദ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കും: മുസ്ലീം ലീഗ്

മലപ്പുറം: മുന്നണി മര്യാദ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുസ്ലീം ലീഗ്. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളാണ് നിര്‍ദേശം നല്‍കിയത്. മുന്നണി മര്യാദ ലംഘിക്കുന്ന പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. മറ്റു ഘടകകക്ഷികളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.

Top