തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിലും യുഡിഎഫിലും പൊട്ടിത്തെറി തുടരുകയാണ് .അതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കടന്നാക്രമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫ. നാണമുണ്ടെങ്കില്‍ ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചൊഴിയണമെന്ന് അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് സ്ഥാനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഏല്‍പ്പിക്കണമെന്നും മുസ്തഫ പറഞ്ഞു.
പരാജയത്തിന്‍റെ ഉത്തരവാദിത്തം ആത്മാര്‍ഥമായാണ് ഏറ്റെടുത്തതെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ആത്മാര്‍ഥമായാണ് ഏറ്റെടുത്തതെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍. രാഷ്ട്രീയ സാഹചര്യം അനുകൂലമായിട്ടും തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാനായില്ല. ഇനി എപ്പോഴാണ് നേട്ടമുണ്ടാക്കുകയെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി ചോദിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ പരാജയത്തിന്‍റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊതുരാഷ്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാത്തത് തീര്‍ത്തും നിരാശാജനകമാണെന്നും തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുറന്ന പുസ്തകമാണെന്നും പക്ഷേ മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.’ മാനിനെ ചെന്നായക്കൂട്ടം ആക്രമിച്ചതുപോലെയാണ് മാധ്യമങ്ങള്‍ ക്രൂരമായി എന്നെ ആക്രമിച്ചത്. താനെന്ത് തെറ്റാണ് ചെയ‌്തത്’ മുല്ലപ്പള്ളി ചോദിച്ചിരുന്നു.