ഇത് ഹിന്ദുരാഷ്ട്രം തന്നെയെന്ന് ടി.ജി. മോഹന്‍ദാസ്, പിന്നേ കോപ്പാണെന്ന് നികേഷ് കുമാര്‍: ചാനല്‍ ചര്‍ച്ച വൈറലാകുന്നു

കേരളത്തിലെ ബിജെപിയുടെ ശക്തനായ വക്തവാണ് ടി.ജി. മോഹന്‍ദാസ്. ചാനല്‍ ചര്‍ച്ചകളില്‍ സംഘപരിവാറിനായി വാദമുഖങ്ങള്‍ നിരത്തുന്ന ഇദ്ദേഹത്തെ പലപ്പോഴും അവതാരകരും മറ്റ് പാനലിസ്റ്റുകളും പൊളിച്ചടുക്കറുണ്ട്. എന്നാലും വീറോടെ വാദിക്കുന്നതിനും തന്റെ ഭാഗം അവതരിപ്പിക്കുന്നതിനും മടിയില്ലാത്ത ആളാണ് മോഹന്‍ദാസ്.

പലപ്പോഴും ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ വലിയ അടികള്‍ നേരിട്ടിട്ടുണ്ട് ടി.ജി. മോഹന്‍ദാസ്. മുമ്പൊരിക്കല്‍ ഒരു ക്ഷേത്രം തകര്‍ത്താല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞത് കമ്മ്യൂണിസ്റ്റുകാരാണ് എന്ന ടി.ജി.യുടെ പ്രസ്താവന വന്‍ വിവാദമായിരുന്നു. പലരും അത് പൊളിച്ചടുക്കുകയും ചെയ്തിരുന്നു. പലപ്പോഴും ചരിത്ര വിരുദ്ധമായ ഇത്തരം പരാമര്‍ശങ്ങള്‍ ടി.ജി.യില്‍ നിന്നും ഉണ്ടായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരത്തില്‍ ഒന്നാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചക്കിടയില്‍ ഉണ്ടായത്. നികേഷ് കുമാര്‍ അവതാരകനായ ചര്‍ച്ചയില്‍ വല്ലാതെ വര്‍ഗീയത ഉന്നയിച്ചപ്പോള്‍ നികേഷ് ഇടപെട്ടു. ‘ഹിന്ദു രാഷ്ട്രം പൂര്‍ണമാകട്ടെ, എന്നിട്ടുപോരേ ഇതൊക്കെ? ഇപ്പോഴേ വേണോ?’ എന്നു നികേഷ് ചോദിച്ചു. ടി.ജി. മോഹന്‍ ദാസ് അതിനെതിരെ ‘ഹിന്ദു രാഷ്ട്രം തന്നെയാണ്, പൂര്‍ണമാകേണ്ട കാര്യമൊന്നുമില്ല. ബിജെപി അധികാരത്തില്‍ വരലൊന്നുമല്ല ഹിന്ദു രാഷ്ട്രമാകല്‍. അങ്ങനെ പറയലൊന്നുമല്ല’ എന്നുനീണ്ടു. ഇത് ഹിന്ദുരാഷ്ട്രമാണെന്ന് വീണ്ടും ടി.ജി. മോഹന്‍ ദാസ് പറഞ്ഞപ്പോള്‍, നികേഷ് കുമാര്‍ വളരെ സരസമായി ‘പിന്നേ കോപ്പാണ്’ എന്ന് മറുപടി നല്‍കി. നികേഷിന്റെ മറുപടി നവമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Top