ലോകത്തെ സുന്ദരമാക്കാന്‍ ശ്രമിച്ചൊരാള്‍: നജ്മല്‍ ബാബു വിടപറഞ്ഞു; നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരന്‍

തൃശൂര്‍: പ്രമുഖ നക്‌സലൈറ്റ് നേതാവും സാമൂഹ്യ മനുഷ്യാവകാശ പ്രവര്‍ത്തകുമായ നജ്മല്‍ ബാബു അന്തരിച്ചു. ഇന്നലെ കേരളത്തെ സംബന്ധിച്ച് ദുഖകരമായ ദിവസമായിരുന്നു. മൂന്ന് പ്രമുഖ വ്യക്തിത്വങ്ങളാണ് നമ്മെ വിട്ടു പോയത്. സംഗീത പ്രതിഭ ബാലഭാസ്‌കറും സംവിധായകന്‍ തമ്പി കണ്ണന്താനവും അവസാനം നജ്മല്‍ ബാബു എന്ന ടിഎന്‍ ജോയിയും. 70 വയസായിരുന്നു. അവിവാഹിതനാണ് നജ്മല്‍ ബാബു

കേരളത്തില്‍ നക്‌സല്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച ടി.എന്‍ ജോയി, ദീര്‍ഘനാള്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു. സാമൂഹ്യ സാഹിത്യ രംഗത്ത് അഗാധമായ അറിവുണ്ടായിരുന്നു. അഞ്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊടുങ്ങല്ലൂരിലെ ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകരിലൊരാളാണ്. ഏതാനും വര്‍ഷം മുന്‍പ് ഇസ്ലാം മതം സ്വീകരിച്ച ടി.എന്‍ ജോയി നജ്മല്‍ ബാബു എന്ന പേരിലാണറിയപ്പെട്ടിരുന്നത്. കൊടുങ്ങല്ലൂരിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് കുടുംബമായ തൈവാലത്ത് വീട്ടില്‍ നീലകണ്ഠദാസിന്റെയും, ദേവയാനിയുടെയും മകനാണ്.

Top