പണം കയ്യിലുള്ളതുകൊണ്ടാ, കുറച്ചു കഴിയുമ്പോള്‍ മാറിക്കോളും; ഇപ്പോള്‍ തന്നെ മലയാളത്തില്‍ പടങ്ങളൊന്നും ഇല്ലല്ലോ; പട്ടിക്കുട്ടിയുടെ പിറന്നാള്‍ ആഘോഷിച്ച നമിതയ്ക്ക് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം; കുറ്റപ്പെടുത്തിയവര്‍ക്ക് നമിതയുടെ മറുപടിയെത്തി

പ്രിയതാരങ്ങളുടെ പ്രിയമൃഗങ്ങളും പലപ്പോഴും ശ്രദ്ധാകേന്ദ്രങ്ങളാകാറുണ്ട്. നടിമാരാണെങ്കില്‍ പട്ടിക്കുട്ടികളെയാണ് പലപ്പോഴും പൊന്നോമനകളായി കൊണ്ടു നടക്കാറുള്ളത്. അടുത്തിടെ അമലാ പോളിന്റെ പൊന്നോമനയായ വളര്‍ത്തു നായ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അമലയ്‌ക്കൊപ്പം ക്രിസ്തുമസ് വേഷം ധരിച്ചണ് അമലയുടെ പട്ടിക്കുട്ടികള്‍ ശ്രദ്ധാ കേന്ദ്രമായത്. നടി നമിതാ പ്രമോദിന്റെ നായക്കുട്ടിയുടെ പിറന്നാളാഘോമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നടിക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന പട്ടിക്കുട്ടിയുടെ രസകരമായ വീഡിയോ ആണ് സോഷ്യല്‍ മീഡയയില്‍ ഹിറ്റായത്. പട്ടിക്കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നടിയുടെ കുടുംബം ഒന്നടങ്കം പങ്കെടുക്കുന്നുണ്ട്. കറുത്ത നിറത്തിലുള്ള വേഷം അണിഞ്ഞാണ് നമിതയും അച്ഛനമ്മമാരെല്ലാം പിറന്നാള്‍ ആഘോഷത്തിന് ഒരുങ്ങിയത്. കാന്‍ഡില്‍ ഊതിക്കെടുത്തിയും പട്ടിക്കുട്ടിയുടെ വായില്‍ കേക്കു വെച്ചു കൊടുത്തും താരം അടി പൊളിയാക്കിയിരിക്കുകയാണ് ഈ ബര്‍ത്ത് ഡേ പാര്‍ട്ടി. പാവപ്പെട്ടവര്‍ കുറേപേര്‍ ഭക്ഷണമില്ലാതെ കിടക്കുന്നത് പുറത്തിറങ്ങിയാല്‍ മാത്രമേ കാണൂ എന്നും ആരാന്റെ പണം കയ്യിലുള്ളതിന്റെ അഹങ്കാരമാണെന്നും നടിയെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തി. ഇപ്പോള്‍ തന്നെ സിനിമയില്‍ അവസരങ്ങള്‍ ഇല്ല. പണക്കൊഴുപ്പിന്റെ അഹങ്കാരം കുറച്ചുകഴിയുമ്പോള്‍ തന്നെ മാറിക്കോളും എന്നും ചിലര്‍ പറഞ്ഞു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നമിത തന്നെ രംഗത്തെത്തി. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ലൗഡ്‌സ്പീക്കറില്‍ എല്ലാവരെയും അറിയിച്ച് ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും പോപ്പോ ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമാണെന്നും നമിത പറയുന്നു.

https://youtu.be/NfRHZmVFEfQ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top