വാഷ് ചെയ്യാത്ത ഷര്‍ട്ട് വേണമെന്ന് ചേട്ടന്‍!! ആഗ്രഹം സാധിച്ചുകൊടുക്കാന്‍ നമിത പ്രമോദ് ചെയ്തത്

സോഷ്യല്‍ മീഡിയയില്‍ അഭിനേത്രികള്‍ക്കും മറ്റ് സെലിബ്രിറ്റികള്‍ക്കും നേരെ അശ്ലീലം കലര്‍ന്ന പ്രതികരണങ്ങള്‍ നിരന്തരം ഉണ്ടാകാറുണ്ട്. ചിലരെങ്കിലും ചുട്ട മറുപടിയിലൂടെ ഈ വഷളന്മാരുടെ വായടയ്ക്കാറുമുണ്ട്. അത്തരമൊരു പ്രവര്‍ത്തിയാണ് പ്രമുഖ നടി നമിത പ്രമോദില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

തന്റെ വാഷ് ചെയ്യാത്ത ഷര്‍ട്ട് തരുമോ എന്നു ചോദിച്ചയാള്‍ക്ക് കടുത്ത ഒരു മറുപടി കൊടുക്കുക മാത്രമല്ല അത് തന്റെ സ്റ്റാറ്റസ് ആയി ഉപയോഗിക്കുകയും ചെയ്തു നമിത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഞാന്‍ ഇത് തീര്‍ച്ചയായും സ്റ്റാറ്റസ് ആയി ഇടാന്‍ പോവുകയാണ്. അങ്ങനെ എല്ലാ സ്ത്രീകളും അവരുടെ അലക്കാത്ത വസ്ത്രങ്ങള്‍ താങ്കള്‍ക്ക് നല്‍കുന്നതായിരിക്കും. യാതൊരു ചിലവുമില്ലാതെ ഇതുപോലൊരു ക്ലീന്‍ ഇന്ത്യ ചലഞ്ചിന് മുന്‍കൈ എടുത്ത താങ്കള്‍ക്ക് ഒരായിരം നന്ദി. നിങ്ങളുടെ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നു. എനിക്ക് താങ്കളുടെ അഡ്രസ്സ് ദയവായി അയച്ചു തരിക”. പരിഹാസം പുരട്ടി നമിത കുറിച്ചതിങ്ങനെ.

എന്തായാലും സോഷ്യല്‍ മീഡിയ താരത്തിന്റെ റിപ്ലേയും സ്റ്റാറ്റസും ഏറ്റെടുത്തു കഴിഞ്ഞു. അലക്കാത്ത ഷര്‍ട്ട് ചോദിച്ചയാളെയാണ് ഇപ്പോള്‍ മിക്കവരും തേടുന്നത്.

Top