യാതൊരു വിധ സമ്മര്‍ദവും ദിലീപേട്ടന്‍ കൂടെയുള്ളപ്പോള്‍ തോന്നില്ല; ഭര്‍ത്താവിനെ ശരിക്കും നോക്കാനുള്ള പക്വത തത്ക്കാലം ആയിട്ടില്ല…

മികച്ച വേഷങ്ങള്‍ മാത്രമാണ് നമിത ചെയ്യുന്നത്. അടുത്തിടെ ഒരു പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍ നമിത മനസുതുറന്നത് ഇങ്ങനെ; ഒപ്പം അഭിനിയിക്കുന്നവരില്‍ എനിക്കു വളരെ കംഫര്‍ട്ടബ്‌ളായ ആളാണ് ദിലീപേട്ടന്‍. ക്യാമറയുെട മുന്നില്‍ നില്‍ക്കുന്നതിന്റെ യാതൊരു വിധ സമ്മര്‍ദവും ദിലീപേട്ടന്‍ കൂടെയുള്ളപ്പോള്‍ തോന്നില്ല.

നമ്മള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ മറുവശത്തു നിന്ന് എന്താണ് വരികയെന്ന് കൃത്യമായും അറിയാം. നല്ല സിനിമകള്‍ വന്നപ്പോള്‍ ഒരുമിച്ച് അഭിനയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. ഒന്നു രണ്ടു സിനിമ കഴിഞ്ഞപ്പോള്‍ തന്നെ ആ വേവ് ലംങ്ത് മനസ്സിലായിരുന്നു. നമിത ഉടന്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്തകളോടും അവര്‍ പ്രതികരിക്കുന്നു.

വിവാഹത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ; ഇപ്പോള്‍ എന്തായാലും ഇല്ല. അതൊരു വലിയ ഉത്തരവാദിത്വമാണ്. കല്യാണം കഴിച്ചാല്‍ ഭര്‍ത്താവിനെ മര്യാദയ്ക്ക് നോക്കണം. അതിനുള്ള പക്വത തല്‍ക്കാലം ആയിട്ടില്ല. ഒരു കു ടുംബം നോക്കി നടത്താനുള്ള കഴിവൊക്കെയാകട്ടെ. മൂന്നോ നാലോ വര്‍ഷം കഴിയും. പ്രണയിച്ചായിരിക്കുമോ വിവാഹമെന്ന കാര്യത്തിലും നടിക്ക് അത്ര ഉറപ്പു പോരാ.

Top