ന്യൂഡൽഹി :ദാരിദ്ര്യ നിർമാർജ്ജനത്തിന്റെ പേരിൽ കോൺഗ്രസ് പാവപ്പെട്ടവരെ കൊള്ളയടിച്ചു.മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ നിലനിൽപ്പ് അപകടത്തിൽ നിൽക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് എപ്പോഴും പ്രവർത്തിക്കുന്നത് ദരിദ്രരെ നിലനിർത്തുക എന്ന അജണ്ടയിലാണ്. തലമുറകളായി അവർ ഗരീബി ഹഠാവോ എന്ന വ്യാജ മുദ്രാവാക്യം മുഴക്കി പാവപ്പെട്ടവരെ കൊള്ളടിക്കുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മഹാരാഷ്ട്രയിലെ പാന്വേലിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ നിലനിൽപ്പ് അപകടത്തിലാണ്. അവരുടെ നിലനിൽപ്പ് സംരക്ഷിക്കാനും അധികാരത്തിലെത്താനും കോൺഗ്രസ് എന്തും ചെയ്യും. നുഴഞ്ഞു കയറ്റക്കാർക്കും ബംഗ്ലാദേശികൾക്കും കുറഞ്ഞ നിരക്കിൽ ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്ന് കോൺഗ്രസ് നേതാവ് പ്രഖ്യാപിച്ചിരുന്നു. വോട്ടിന് വേണ്ടി നിങ്ങളുടെ കുട്ടികളുടെ ഭാവിയുമായി എങ്ങനെ അവർ കളിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത് എന്ന് മോദി കൂട്ടിച്ചേർത്തു.
നവംബർ 20 നാണ് മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് . 2019 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റും ശിവസേന 56 സീറ്റും കോൺഗ്രസ് 44 സീറ്റുകളുമാണ് നേടിയത്. 20224 ലോകസഭാ തിരഞ്ഞെടുപ്പിൽ എംവിഎ 48 ൽ 38 സീറ്റും മഹായുതിക്ക് 17 സീറ്റുകളുമാണ് കിട്ടിയത്.