രണ്ടാമനായി അമിത് ഷാ, ധനമന്ത്രിയായി ചരിത്രം സൃഷ്ടിക്കാന്‍ നിര്‍മ്മല സീതാരാമന്‍: മോദി 2.0 മന്ത്രിസഭ ഇങ്ങനെ

ന്യൂഡല്‍ഹി: മോദി മന്ത്രിസഭയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. മോദി മന്ത്രിസഭയിലെ രണ്ടാമനായി അമിത് ഷാ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും. രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയും നിര്‍മല സീതാരാമന്‍ ധനമന്ത്രിയുമാകും. ഇന്ദിര ഗാന്ധിയ്ക്ക് ശേഷം ആദ്യമായാണ് ഒരു വനിത ധനമന്ത്രിയാകുന്നത്.

മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ വിദേശകാര്യ മന്ത്രിയാകും. വി. മുരളീധരനാണ് വിദേശകാര്യ സഹമന്ത്രി. ഇതിന് പുറമെ പാര്‍ലമെന്ററികാര്യ സഹമന്ത്രി സ്ഥാനവും അദ്ദേഹത്തിനാണ്. നിതിന്‍ ഗഡ്കരിക്ക് ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുകള്‍ക്കിടെ സാമ്പത്തിക രംഗത്ത് വന്‍ പരിഷ്‌ക്കാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി രണ്ടാം മോദി സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടി. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ അടക്കമുള്ള 42 പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനും വിദേശനിക്ഷേപം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്ന കര്‍മപരിപാടി ഇന്ന് വൈകുന്നേരം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗം അംഗീകരിക്കും.

മന്ത്രിമാരും അവരുടെ വകുപ്പുകളും:

നരേന്ദ്രമോദി- പ്രധാനമന്ത്രി, ആണവോര്‍ജം, പഴ്‌സനല്‍, ബഹിരാകാശം

കാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍

രാജ്നാഥ് സിംഗ് – പ്രതിരോധം

അമിത് ഷാ – ആഭ്യന്തരം

നിതിന്‍ ഗഡ്കരി – ഉപരിതല ഗതാഗതം

സദാനന്ദ ഗൗഡ – രാസവളം

നിര്‍മലാ സീതാരാമന്‍ – ധനകാര്യം, കോര്‍പ്പറേറ്റ് അഫേഴ്‌സ്,

രാംവിലാസ് പാസ്വാന്‍ – ഉപഭോക്തൃ വകുപ്പ്, ഭക്ഷ്യ സിവില്‍ സപ്ലൈസ്

നരേന്ദ്ര സിംഗ് തോമാര്‍ – കൃഷി, കാര്‍ഷിക ക്ഷേമം

രവിശങ്കര്‍ പ്രസാദ് – നിയമം, ഇലട്രോണിക്‌സ് ആന്‍ഡ് ഐ.ടി

ഹസിംറാത്ത് കൗര്‍ ബാദല്‍ – ഭക്ഷ്യസംസ്‌കരണം

തവാര്‍ ചന്ദ് ഗെലോട്ട് – സാമൂഹിക ക്ഷേമം, പരിസ്ഥിതി

എസ്.ജയ്ശങ്കര്‍ – വിദേശകാര്യം

രമേശ് പൊക്രിയാല്‍ – മാനവ വിഭവ ശേഷി

അര്‍ജുന്‍ മുണ്ട – ആദിവാസി ക്ഷേമം

സ്മൃതി ഇറാനി – വനിതാ ശിശുക്ഷേമം, ടെക്സ്റ്റൈല്‍സ്

ഹര്‍ഷ വര്‍ദ്ധന്‍ – ആരോഗ്യം, ശാസ്ത്രം, കുടുംബക്ഷേമം

പ്രകാശ് ജാവദേക്കര്‍- പരിസ്ഥിതി, വാര്‍ത്തവിതരണം

പിയൂഷ് ഗോയല്‍ – റെയില്‍വേ, വ്യവസായം

ധര്‍മേന്ദ്ര പ്രധാന്‍ – പെട്രോളിയം, പ്രകൃതി വാതകം

മുഖ്താര്‍ അബ്ബാസ് നഖ്വി – ന്യൂനപക്ഷക്ഷേമം

പ്രഹ്ലാദ് ജോഷി- പാര്‍ലമെന്ററി കാര്യം, ഖനനം

മഹേന്ദ്രനാഥ് പാണ്ഡേ – നൈപുണ്യ വികസനം

അരവിന്ദ് ഗണ്‍പത് സാവന്ത് – വന്‍കിട വ്യവസായം

ഗിരിരാജ് സിംഗ് ചൗഹാന്‍- മൃഗസംരക്ഷണം, മത്സ്യബന്ധനം

ഗജേന്ദ്ര സിംഗ് ശഖാവത്ത്- ജലശക്തി

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍

സന്തോഷ് കുമാര്‍ ഗാങ്വാര്‍ – തൊഴില്‍ വകുപ്പിന്റെ സ്വതന്ത്രചുമതല

റാവു ഇന്ദര്‍ജീത് സിംഗ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍, ആസൂത്രണ മന്ത്രാലയം

ശ്രീപദ് യെസോ നായക് – ആയുര്‍വേദ, യോഗ, നാച്ചുറോപതി, യുനാനി, സിദ്ദ, ഹോമിയോപ്പതി മന്ത്രാലയം, പ്രതിരോധമന്ത്രാലയം

ഡോ ജിതേന്ദ്ര സിംഗ് – വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം, പ്രധാനമന്ത്രിയുടെ ഓഫീസ്, പെന്‍ഷന്‍ ആന്‍ഡ് പബ്ലിക് ഗ്രിവന്‍സസ്, അണുശക്തി, ബഹിരാകാശം

കിരണ്‍ റിജിജു – യുവജനകാര്യം, കായികം, ന്യൂനപക്ഷ ക്ഷേമം

പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ – സാംസ്‌കാരിക മന്ത്രാലയം, വിനോദകാര്യ മന്ത്രാലയം

രാജ് കുമാര്‍ സിംഗ് – ഊര്‍ജമന്ത്രാലയം, സ്‌കില്‍ ഡെവലപ്മെന്റും സംരംഭകത്വവും

ഹര്‍ദീപ് സിംഗ് പുരി – ഭവനകാര്യം, നഗരക്ഷേമം, സിവില്‍ ഏവിയേഷന്‍, വാണിജ്യം വ്യവസായം

മാന്‍സുഖ് എല്‍ മാണ്ഡവ്യ- ഷിപ്പിംഗ് മന്ത്രാലയം, രാസവളം

Top