നരേന്ദ്ര മോദി തമിഴ്നാട്ടില്‍നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹം; കന്യാകുമാരിയോ കോയമ്പത്തൂരോ മത്സരിക്കുമെന്ന് പ്രചാരണം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽനിന്നും മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. കന്യാകുമാരിയോ കോയമ്പത്തൂരോ മോദി മത്സരിക്കുമെന്നാണ് പ്രചാരണം. കോയമ്പത്തൂരില്‍ കഴിഞ്ഞ തവണ ജയിച്ചത് സിപിഎം ആണ്. ഭൂരിപക്ഷം 1,79,143 വോട്ട് കന്യാകുമാരിയില്‍ കഴിഞ്ഞ തവണ ജയിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. 1,37,950 വോട്ടായിരുന്നു ഭൂരിപക്ഷം. തമിഴ്‌നാട്ടില്‍ മോദി മത്സരിക്കുമോ എന്ന കാര്യത്തില്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തില്‍ നിന്നും ബിജെപിയുടെ താഴെ തട്ടിലും യാതൊരു തരത്തിലുള്ള സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

ആറുമാസങ്ങള്‍ക്ക് മുമ്പാണ് പ്രചാരണത്തിനടിസ്ഥാനമായ പരാമര്‍ശം ഉണ്ടാവുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഇത് സംബന്ധിച്ചൊരു സൂചന നല്‍കിയിരുന്നു. രാമനാഥ പുരത്ത് നരേന്ദ്രമോദി മത്സരിക്കാന്‍ സാധ്യതയുണ്ട് എന്ന പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. പക്ഷേ രാമേശ്വരം അടങ്ങുന്ന രാമനാഥപുരത്ത് ബിജെപിക്ക് വലിയ രീതിയില്‍ വേരോട്ടമില്ല. അതുകൊണ്ട് തന്നെ മറ്റു രണ്ട് മണ്ഡലങ്ങളായ കന്യാകുമാരിയും കോയമ്പത്തൂരും പരിഗണിക്കുന്നു എന്ന് പ്രധാനപ്പെട്ട ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതാണ് മോദി തമിഴ്‌നാട്ടിലേക്കെന്ന അഭ്യൂഹം ശക്തമാവാന്‍ കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top