സജീവന്‍ വടക്കുമ്പാട്
തലശ്ശേരി: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെതിരായ വധശ്രമത്തില്‍ പ്രതികളായ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.കൊളശ്ശേരി സ്വദേശി കളരിമുക്കിലെ കുന്നിനേരി മീത്തല്‍ വീട്ടില്‍ വി.കെ സോജിത്ത് (25) കതിരൂര്‍ പൊന്ന്യം വെസ്റ്റിലെ ചേരി പുതിയ വീട്ടില്‍ കെ.അശ്വന്ത് (20) എന്നിവരെയാണ് തലശ്ശേരി എ.എസ്.പി അരവിന്ദ് സുന്ദറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത് .തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസത്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
അക്രമ സംഭവത്തില്‍ നേരിട്ട് പങ്െകടുത്ത ഒരാളും ഗുഢാലോചനയില്‍ പങ്കെടുത്ത മറ്റൈാരു പ്രതിയും പോലീസ് വലയിലായിട്ടു്ണ്ട്. ഇവരുടെ അറസ്റ്റ് അടുത്ത ദിവസം രേഖപ്പെടുത്തും.
ടൈല്‍സ് പണിക്കാരനായ അശ്വന്ത് സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതിയാണ്. ഇയാളാണ് നസീറിനെ ആഞ്ഞ് വെട്ടിയതെന്ന് പോലീസ് പറഞ്ഞു. കയറ്റിറക്ക് തൊഴിലാളിയായ സോജിത്ത് ഗുഢാലോചനയില്‍ പങ്കാളിയാണ്. ഗുഢാലോചനയില്‍ ഇനിയും അഞ്ചിലേറെ പേര്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.തെരെഞ്ഞടുപ്പില്‍ നസീര്‍ മത്സരിച്ചതു കൊണ്ടുള്ള വൈരാഗ്യത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വം ഏല്‍പ്പിച്ച ക്വട്ടേഷന്‍ പ്രതികള്‍ നടപ്പിലാക്കുകയായിരുന്നു. അറസ്റ്റിലായ സോജിത്ത് വടക്കുമ്പാട് പാറക്കെട്ടിലെ സി.പി.എം പ്രവര്‍ത്തകന്‍ ഷിധിനെ വധിച്ച കേസിലെ പ്രതിയാണ്. സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് 2013 ഒക്ടോബര്‍ നാലിന് ഷിധിന്‍ വധിക്കപെടുന്നത.് കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നടന്ന് വരികയാണ്. കേസില്‍ അറസ്റ്റിലായ അശ്വന്ത് പൊന്ന്യ്ത്ത് വെച്ച് മറ്റൊരു സി.പി.എം പ്രവര്‍ത്തകനെ ബസ്ില്‍ നിന്ന് വലിച്ചിറക്കി അക്രമിച്ച കേസിലെ പ്രതിയാണ്. അശ്വന്താണ് സംഭവ സമയം ബൈക്ക് ഓടിച്ചിരുന്നത.് ഇയാള്‍ നസീറിന്റെ ശരീരത്തില്‍ ബൈക്ക് ഓടിച്ച കയറ്റാന്‍ ശ്രമിച്ചത് സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട.് ഒരു സംഭവത്തില്‍ പെട്ടുപോയ അശ്്വന്ത് അതില്‍ നിന്ന് ഒഴിവാകാന്‍ ചിലരെ സമീപിക്കുകയും അവിചാരിതമായി ഇത്തരമൊരു ക്വട്ടേഷന്‍ ലഭിക്കുകയുമായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയത്.
നസീറിനെതിരായ അക്രമ സംഭവത്തില്‍ പങ്കില്ലെന്ന സി.പി.എമ്മിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്. കേസില്‍ പ്രദേശിക തലത്തിലുള്ള രാഷ്ട്രീയ ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. സി.പി.എം പ്രാദേശിക നേതാക്കള്‍ തന്നെയാണ് തന്നെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയതെന്ന് സി.ഒ.ടി നസീര്‍ തന്നെ വ്യക്തമാക്കിയിരുന്നു. വധശ്രമത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് നസീര്‍ തങ്ങളോട് പറഞ്ഞെന്ന് സി.പി.എം വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജന്‍ ചികിത്സയില്‍ കഴിയുന്ന നസീറിനെ സന്ദര്‍ശിച്ച ശേഷം പറഞ്ഞിരുന്നു. എന്നാല്‍ തലശേരിയിലെയും കൊളശേരിയിലെയും ബ്രാഞ്ച് കമ്മിറ്റിയംഗങ്ങള്‍ക്കും തലശേരിയിലെ ഒരു പ്രമുഖ നേതാവിനും അക്രമത്തില്‍ ബന്ധമുണ്ടെന്നും സി.ഒ.ടി നസീര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കേസില്‍ നേരിട്ട് ബന്ധമുള്ള 3 പേരെയും ഗൂഡാലോചയില്‍ അഞ്ച് പേരെയുമാണ് പോലീസ് ഇപ്പോള്‍ പ്രതി ചേര്‍ത്തിട്ടുള്ളത.് നസീറിനെ അക്രമിച്ച ശേഷവും പ്രതികള്‍ ധൈര്യ സമേതം നാട്ടില്‍ തന്നെ കുറേ ദിവസം ഉണ്ടായിരുന്നു. ഇതിന് കാരണം ക്വട്ടേഷന്‍ നല്‍കിയവര്‍ പറഞ്ഞ വാക്ക് വിശ്വസിച്ചായിരുന്നു. ഒരിക്കലും പിടിക്കപെടില്ലെന്ന ഉറപ്പ് ക്വട്ടേഷന്‍ ഏല്‍പ്പിച്ചവര്‍ പ്രതികള്‍ക്ക് നല്‍കിയിരുന്നു.ഒടുവില്‍ പിടിക്കപ്െടുമെന്ന് തോന്നിയപ്പോഴാണ് പ്രതികള്‍ നാട് വിട്ടത.് തിരുവില്വാമലയിലെ അനാശാസ്യ കേന്ദ്രത്തില്‍ നിന്നാണ് ഒരു പ്രതിയെ പോലീസ് പിടികൂടിയത.ഈ മാസം 19 നാണ് സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും തലശ്ശേരി നഗരസഭാംഗവുമായിരുന്ന നസീറിന് തലശ്ശേരിയില്‍ വച്ച് വെട്ടേറ്റത് . നസീര്‍ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് .