ആഗ്ര: അമിതമായി വാറ്റ് കുടിച്ച നാല്‍പ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം. ജയ് സിംഗ് എന്നയാളാണ് മരണപ്പെട്ടത്.
രണ്ട് സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് ഇയാൾ അമിതമായി മദ്യപിക്കുകയായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിച്ചതാണ് മരണകാരണം. ജയ് സിങ്ങിന്റെ സുഹൃത്തുക്കളായ ഭോലാ, കേശവ് എന്ന രണ്ടു സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ഓട്റിക്ഷാ ഡ്രൈവറായ ജയ് സിംഗിനെ റോഡരികിൽ അബോധാവസ്ഥയിൽ മകൻ കണ്ടെത്തുകയായിരുന്നു.
ആദ്യം സമീപത്തെ രണ്ട് സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ചികിത്സ നൽകാൻ തയ്യാറായില്ലെന്ന് പരാതിയുണ്ട്.


