
കൊച്ചി:മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന വാര്‍ത്തയാണ് നസ്രിയയുടെ തിരിച്ചുവരവ്.നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയത്തിന് തല്‍കാലിക വിരാമമിട്ട നസ്രിയ നസീമിന്റെ തിരിച്ചുവരവ് അറിയിച്ചത് ഭര്‍ത്താവ് ഫഹദ് ഫാസില്‍ തന്നെയാണ്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.
മുന്‍പും പലവട്ടം നസ്രിയയുടെ തിരിച്ചുവരവിനെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിന് വിരാമമിട്ടു കൊണ്ടാണ് അവസാനം ഫഹദ് തന്നെ രംഗത്തെത്തിയത്. വിവാഹത്തിനുശേഷം അധികം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതിരുന്ന നസ്രിയ തൃപ്പൂണിത്തറിയിലെ ഫഹദിന്റെ ഫ്‌ളാറ്റിലും കറക്കവുമായി കഴിച്ചുകൂട്ടുകയായിരുന്നു, ഇതിനിടിയില്‍ നസ്രിയ ഗര്‍ഭിണിയാണെന്ന ഗോസിപ്പുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. എന്നാല്‍ മലയാളത്തിന്റെ പ്രിയതാരം വീണ്ടും സിനിമകളില്‍ സജീവമാകുന്നുവെന്നുള്ള സന്തോഷം നിറഞ്ഞ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.സിനിമാ രംഗത്ത് സജീവമായുള്ളവര്‍ ഭര്‍ത്താവാകുന്നതോടെ പല നടിമാരും സിനിമാ ജീവിതം ഉപേക്ഷിച്ചിരുന്നു. അത്തരമൊരു ലൈഫാണോ നസ്രിയയും തിരഞ്ഞെടുത്തതെന്ന് ആരാധകര്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടേയും പ്രിയതാരമായ നസ്രിയ വീണ്ടുമെത്താന്‍ കാത്തിരിക്കുകയാണ് മലയാളികള്‍.