ഞാന്‍ സ്‌ക്രീനില്‍ കാണാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ നാല് വര്‍ഷത്തിന് ശേഷം വീണ്ടും കാണുന്നു ; എനിക്കൊരു നല്ല കുടുംബം നല്‍കാനാണ് അവള്‍ അവളുടെ ജീവിതത്തിലെ നാല് സുവര്‍ണ വര്‍ഷങ്ങള്‍ വേണ്ടെന്ന് വെച്ചത്; ഫഹദ് ഫാസില്‍

പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രമാണ് കൂടെ. പേര് പ്രഖ്യാപിച്ചതിനൊപ്പം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. പാര്‍വതി നായികയാകുന്ന ചിത്രത്തില്‍ നസ്രിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ അഭിനയിക്കുന്നത്. നസ്രിയക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തു.

മികച്ച സാങ്കേതികവിദഗ്ധരും താരങ്ങളും അണിനിരക്കുന്ന ഒരു മികച്ച ചിത്രം എന്നതിലുപരി ഞാന്‍ സ്‌ക്രീനില്‍ കാണാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ നാല് വര്‍ഷത്തിന് ശേഷം വീണ്ടും കാണുന്നു എന്നതിലാണ് എന്റെ ആവേശം. എന്റെ ജീവിതത്തില്‍ ഇതുവരെ ഒരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നതില്‍ ഇത്രയധികം ആവേശമുണ്ടായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എനിക്കൊരു നല്ല കുടുംബം നല്‍കാനാണ് അവള്‍ അവളുടെ ജീവിതത്തിലെ നാല് സുവര്‍ണ വര്‍ഷങ്ങള്‍ വേണ്ടെന്ന് വെച്ചത്. ഞാന്‍ നിന്റേതാണ്. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ സ്വന്തം നസ്രിയയ്ക്കും എല്ലാം ആശംസകളും ‘ ഫഹദ് പറയുന്നു. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് പൃഥിരാജ് എത്തുന്നത് എന്നാണ് വിവരം. ചിത്രത്തില്‍ കുല്‍ക്കര്‍ണിയും അഭിനയിക്കുന്നുണ്ട്. സംഗീതസംവിധാനം നിര്‍വഹിക്കുന്നത് എം ജയചന്ദ്രന്‍. ജൂലൈ ആറിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Top