പ്രണയിച്ച് നടക്കുന്ന ഫഹദും നസ്രിയയും

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് നസ്രിയയും ഫഹദും. ഇരുവരുടെയും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. സിനിമയില്‍ നിന്ന് വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്‍ ഒരുക്കുന്ന പൃഥ്വി ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. കൂടാതെ ഭര്‍ത്താവിന്റെ ചിത്രം നിര്‍മ്മിക്കാനും ഒരുങ്ങുകയാണ്. അമല്‍ നീരദിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ അമല്‍ നീരദ് പ്രൊഡക്ഷന്‍ കമ്പനിയുമായി ചേര്‍ന്നാണ് നസ്രിയ ചിത്രം നിര്‍മ്മിക്കുന്നതെന്നും ചിത്രത്തിന്റെ പൂജ കഴിഞ്ഞെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. മായാനദി നായിക ഐശ്വര്യ ലക്ഷ്മിയാകും നായികയെന്നും സൂചനയുണ്ട്.bb

Top