പുതിയ കണ്ണടയൊക്കെ ആണല്ലോ; നസ്രിയയുടെ പുതിയ ചിത്രം വൈറല്‍

മലയാളത്തിന്റെ പ്രിയനടി നസ്രിയ അഭിനയ രംഗത്തേക്ക് തിരിച്ചു വരവിനൊരുങ്ങുന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. പുതിയ ചിത്രത്തിന്റെ വാര്‍ത്തയോടൊപ്പം നടി ഭാവനയുടെ വിവാഹത്തിനെത്തിയ താരത്തിന്റെ ക്യൂട്ട് ലുക്കും പ്രേക്ഷക ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. നീളന്‍ മുടി കഴുത്തിനൊപ്പം വെട്ടി കൂള്‍ ലുക്കില്‍ എത്തി നടി ഞെട്ടിച്ചിരുന്നു. വനിതാ അവാര്‍ഡ്‌സില്‍ സുന്ദരിയായി ഫഹദിനൊപ്പം നസ്രിയ തിളങ്ങിയിരുന്നു.

ഇപ്പോള്‍ പുതിയ കണ്ണടവെച്ച് പുഞ്ചിരിതൂകി നില്‍ക്കുന്ന നസ്രിയയുടെ ചിത്രമാണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത് ‘മെസ്സി ഹെയര്‍. ഡോന്‍ഡ് കെയര്‍’ എന്നെഴുതി ടീഷര്‍ട്ട് ധരിച്ചാണ് നടി പോസ് ചെയ്തിരിക്കുന്നത്. നിരവധി ലൈക്കും കമന്റും ഫോട്ടോയ്ക്ക് കിട്ടിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യല്‍മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുമായി തിളങ്ങിയ താരമാണ് നസ്രിയ. ഇത്രയും മോഡേണ്‍ ലുക്കില്‍ താരം എത്തിയിട്ടില്ല എന്നത് കൊണ്ട് തന്നെ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ പുതിയ സ്‌റ്റൈലിനെ വരവേറ്റിരിക്കുന്നത്.

Top