നസ്രിയയുടെ വ്യാജ അക്കൗണ്ടില്‍ നിന്ന് സിറിയന്‍ കുട്ടികള്‍ക്ക് വേണ്ടി ട്വീറ്റ്; വ്യാജമെന്നറിയാതെ റീട്വീറ്റ് ചെയ്ത് ഖുശ്ബു

നടി നസ്രിയ നസീമിന്റെ ഫേക്ക് ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നുള്ള പോസ്റ്റ് റീട്വീറ്റ് ചെയ്ത് നടി ഖുശ്ബു. നസ്രിയയുടെ പേരില്‍ സിറിയയിലെ കുട്ടികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത പോസ്റ്റാണ് ഖുശ്ബു ഫേക്ക് ആണെന്ന് അറിയാതെ റീട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ നസ്രിയയ്ക്ക് ട്വിറ്റര്‍ അക്കൗണ്ടില്ല. നസ്രിയയ്ക്ക് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് ഉള്ളത്. നസ്രിയയുടെ ഫെയ്‌സ്ബുക്ക് പേജിന്റെ അതേ യുആര്‍എല്‍ ഉപയോഗിച്ചാണ് ട്വിറ്റര്‍ അക്കൗണ്ടും തുടങ്ങിയിരിക്കുന്നത്. ഈ വ്യാജ അക്കൗണ്ട് 101000 പേര്‍ ഫോളോ ചെയ്യുന്നുമുണ്ട്.

Top