എല്ലാവരും പറഞ്ഞു ആ റോളില്‍ അഭിനയിക്കരുതെന്ന്; ജീവിതത്തില്‍ വഴിത്തിരിവായ കഥാപാത്രത്തെക്കുറിച്ച് നസ്രിയ

ചുരുക്കം സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയായിരുന്നു നസ്രിയ. അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് നസ്രിയ നസിം സിനിമയില്‍ നിന്നും അവധിയെടുത്ത് ഫഹദ് ഫാസിലുമായുള്ള ദാമ്പത്യം തുടങ്ങുന്നത്. മലയാളത്തിലെന്ന പോലെ തമിഴിലെയും പ്രിയതാരമായിരുന്നു നസ്രിയ. രണ്ട് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഒമ്പതു സിനിമകളില്‍ മാത്രമാണു നസ്‌റിയ അഭിനയിച്ചത്. തമിഴില്‍ നസ്രിയക്ക് ബ്രേക്കായ ചിത്രം രാജാറാണി ആയിരുന്നു.
സംവിധായകന്‍ ശങ്കറിന്റെ ശിഷ്യനായ ആറ്റലി കുമാര്‍ ആദ്യം സംവിധാനം ചെയ്ത ചിത്രമായിരുന്നു രാജറാണി. നസ്‌റിയ നസിം, ആര്യ, നയന്‍താര, ജയ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഒരു പ്രണയകഥ പറയുന്ന ചിത്രമായിരുന്നു ഇത്.

എന്നാല്‍ ഈ ചിത്രം ചെയ്യരുത് എന്നു പലരും നസ്‌റിയയോടു പറഞ്ഞിരുന്നു. രണ്ടു നായികമാരുള്ള ചിത്രത്തില്‍ അഭിനയിച്ചാല്‍ പ്രധാന്യം ലഭിക്കില്ല, തുടക്കത്തിലെ തന്നെ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും പലരും പറഞ്ഞു. എന്നാല്‍ എല്ലാവരുടേയും അഭിപ്രായം കേട്ടുകഴിഞ്ഞായിരുന്നു ഞാന്‍ കഥ കേട്ടത്. കീര്‍ത്തന എന്ന കഥാപത്രത്തെ എനിക്കു വളരെയധികം ഇഷ്ടപ്പെട്ടു. ഒരിക്കലും നായകനും നായികയും മാത്രമല്ല സിനിമയുടെ വിജയം. കഥയില്‍ വളരെ പ്രധാനപ്പെട്ട കഥാപത്രമാണ് കീര്‍ത്തന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജാറാണി എന്ന ചിത്രം കണ്ടു കഴിഞ്ഞാലും പ്രേക്ഷകര്‍ കീര്‍ത്തന എന്ന കഥാപാത്രത്തെ മറക്കില്ല. അതാണ് ആ കഥാപത്രത്തിന്റെ വിജയം. മറ്റുള്ളവര്‍ പറയുന്നതു കേട്ട് ആ സിനിമ വേണ്ടന്നു വച്ചിരുന്നെങ്കില്‍ വലിയ നഷ്ടമായി പോയേനേ എന്നു നസ്‌റിയ പറയുന്നു. ഒരു മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Top