കോട്ടയം : കേരളത്തിൽ ലവ് ജിഹാദ് ഉണ്ട് തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയ സുപ്രീംകോടതി വിധിയെ പരാമര്‍ശിച്ചുകൊണ്ടാണ് പി.സി. ജോര്‍ജ് തൊടുപുഴയിലെ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവാദ പരാമര്‍ശം ഉയര്‍ത്തിയത്. 2030 ഓടെ രാജ്യത്തെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയിരുന്നുവെന്നും നോട്ട് നിരോധനം മൂലമാണ് അത് നടക്കാതെ പോയതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.ലവ് ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കിയാണ് ഇത്തരമൊരു ആവശ്യം പിസി മുന്നോട്ട് വച്ചത്.
‘ഞാന്‍ പറയും സുപ്രീംകോടതി വിധി തെറ്റാണെന്ന്, എങ്ങോ് പോകുന്നുവെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. തെറ്റിധരിക്കരുത്, ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റമാര്‍ഗമേയുള്ളു. മഹത്തായ ഭാരതത്തെ ഒരു ഹിനദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണം’ പി.സി. പറഞ്ഞു.മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മ;തരത്വം ഈ രീതിയിലാണ്. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയത്തിനപ്പുറത്തുള്ള വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നുവെന്നും അദേഹം പറഞ്ഞു.
തീവ്രവാദം, ലവ് ജിഹാദ് അടക്കം വര്‍ഗ്ഗീയ ഇടപെടലുകൾ തടയാൻ രാജ്യത്തെ ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണം എന്നായിരുന്നു വാക്കുകൾ. സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് ഇടത് വലത് മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാൻ ശ്രമിക്കുകയാണെന്നും പിസി ജോർജ് ആരോപിച്ചു.
‘ലവ് ജിഹാദ് ഇല്ലെന്ന് സുപ്രീം കോടതി പറയുന്നു. എന്നാൽ എനിക്കറിയാം ലവ് ജിഹാദ് ഉണ്ടെന്ന്. സുപ്രീം കോടതി പറയുന്നത് തെറ്റാണെന്ന് ഞാൻ പറയുന്നു. ഈ പോക്ക് അവസാനിപ്പിക്കണമെങ്കിൽ ഒരൊറ്റ മാർഗമേയുള്ള. മഹത്തായ ഭാരതത്തെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം. ഹിന്ദു രാഷ്ട്രമാക്കണമെന്ന് പിസി ജോർജ് പറഞ്ഞാൽ അത് വലിയ പ്രശ്നമാണ് എന്നാൽ ആ പ്രശ്നത്തെ ഞാൻ നേരിട്ടോളാം.
ഇന്ത്യ ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ്. ആ മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തിൽ നടന്നു കൊണ്ടിരിക്കുന്ന മതേതരത്വം ഈ രീതിയിലാണ്. ലവ് ജിഹാദ് ഉൾപ്പെടെ രാഷ്ട്രീയത്തിനപ്പുറമുള്ള വർഗ്ഗീയ ഇടപാടുകൾ ഇന്ത്യയിലെമ്പാടും നടന്നു വരികയാണ്. അത് കേരളത്തിൽ വളരെ കൂടുതലാണ്. കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലുമുണ്ട്’എന്നായിരുന്നു വാക്കുകൾ.
‘ഞാൻ സംസാരിക്കുന്നത് കേൾക്കുമ്പോൾ ഹിന്ദു വിഭാഗങ്ങളുടെ അടിമത്തം ഏറ്റെടുത്തതായി തോന്നണ്ട. ഞാൻ പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ നിങ്ങൾക്ക് അൽപം ബുദ്ധിമുട്ടാണ്ടായാൽ ക്ഷമിക്കണം. ലോകത്തെ ഹെന്ദവ സമൂഹത്തിന്‍റെ 68% ഇന്ത്യയിലാണ്. ലോകത്തെ മുഴുവൻ രാഷ്ട്രങ്ങളും നമുക്കെടുത്ത് നോക്കാം. മുതലാളിത്ത രാഷ്ട്രങ്ങൾ ഉണ്ട് ദരിദ്ര രാഷ്ട്രങ്ങൾ ഉണ്ട് ഇന്ത്യയെപ്പോലെ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന മൂന്നാം ലോകരാഷ്ട്രങ്ങൾ ഉണ്ട്.
എല്ലാ രാജ്യങ്ങളിലും ഒരു മതത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. അറേബ്യൻ രാജ്യങ്ങളിൽ മുഴുവൻ മുസ്ലീം ആണെന്ന് മാത്രമല്ല മുസ്ലീം അല്ലാത്തതൊന്നും ശരിയല്ലെന്ന് വിശ്വസിക്കുന്ന രാഷ്ട്രങ്ങളാണ്. ഫ്രാൻസ് മുസ്ലീങ്ങൾ കയ്യേറി മുസ്ലീം രാഷ്ട്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടും ക്രൈസ്തവ സമൂഹത്തിന്‍റെ രാഷ്ട്രമാണെങ്കിലും മുസ്ലീം സമൂഹം കയ്യേറി. ഇന്ത്യയിൽ എന്താണ് സംഭവിക്കാന്‍ പോകുന്നത്.
ഇന്ത്യയെ 2030ഓടെ മുസ്ലീം രാജ്യമാക്കി മാറ്റണമെന്നുദ്ദേശിച്ച് കേരളത്തിൽ അവർ പ്രവർത്തനം നടത്തി വരികയാണ്. പക്ഷെ പ്രധാനമന്ത്രി നോട്ട് നിരോധനം നടപ്പിലാക്കിയതോടെ പുറത്തു നിന്നുള്ള വരുമാനം നിശ്ചലമായ സാഹചര്യത്തിൽ ആ മേഖലയിൽ താമസമുണ്ടായി എന്നതാണ് സത്യം. ഇങ്ങനെ ഈ രാജ്യത്തെ ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടി വിട്ടുകൊടുക്കാൻ കഴിയുമോ? ചർച്ച ചെയ്യപ്പെടേണ്ട പ്രശ്നമാണ്. ഇതാരെങ്കിലും പുറത്ത് പറയണ്ടേ. എല്ലാവരും മൂടി മൂടി വച്ചിരിക്കുകയാണ്. എനിക്കതിന് സൗകര്യമില്ല. ഞാനത് തുറന്നു പറയുകയാണ്’.