കുടുംബവാഴ്‌ച്ച വിടാനൊരുക്കമില്ലാതെ സോണിയ.കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി !!സന്ദീപ് ദീക്ഷിത് പരസ്യമായി പറഞ്ഞതു തന്നെയാണ് പലരും സ്വകാര്യമായി പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് തരൂർ !പതനം പൂർത്തിയായ കോൺഗ്രസ് വീണ്ടും രാഹുല്‍ ഗാന്ധിയെ കൊണ്ടുവരുന്നു !!

ന്യൂദല്‍ഹി: കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി വരുന്നു .എന്നാൽ കുടുംബവാഴ്ച്ച അധികാരം കൈവിടാൻ ഒരുക്കമില്ലാതെ സോണിയയും ടീമും .വീണ്ടും രാഹുൽ ഗാന്ധിയെ തന്നെ പാർട്ടി അധികാരം ഏൽപ്പിക്കാനുള്ള ഒരുക്കത്തിലാണ് .കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം വരണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെടവേ, ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ മടക്കിയെത്തിക്കുന്ന കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ് നേതൃത്വം. ഏപ്രിലില്‍ നടക്കുന്ന പ്ലീനറി സെഷനില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് അതേ മാസത്തില്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ അദ്ധ്യക്ഷ സ്ഥാനം പ്രഖ്യാപിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്

അതേസമയം ഡൽഹി കോൺഗ്രസ് നേതൃത്വത്തിനെതിരായ അന്തരിച്ച മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനും മുൻ എം.പിയുമായ സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവനയെ പിന്തുണച്ച് ശശി തരൂർ എം.പി. ട്വിറ്ററിലായിരുന്നു സന്ദീപ് ദീക്ഷിതിനെ പിന്തുണച്ച് തരൂർ രംഗത്തെത്തിയത്. സന്ദീപ് ദീക്ഷിത് പരസ്യമായി പറഞ്ഞതുതന്നെയാണ് രാജ്യത്തുടനീളമുള്ള കോൺഗ്രസ് നേതാക്കൾ സ്വകാര്യമായി പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നു തരൂർ ട്വീറ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘കോൺഗ്രസ് പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവരടക്കം രാജ്യത്തുടനീളമുള്ള നേതാക്കൾ രഹസ്യമായി പറഞ്ഞുകൊണ്ടിരിക്കുന്നതു തന്നെയാണ് സന്ദീപ് ദീക്ഷിത് ഇപ്പോൾ പരസ്യമായി പറഞ്ഞത്. പ്രവർത്തകർക്ക് ഊർജ്ജം പകരാനും വോട്ടർമാരെ പ്രചോദിപ്പിക്കുന്നതിനും നേതൃ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന ഞാൻ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയോട് അഭ്യർത്ഥിക്കുന്നു’- തരൂർ ട്വീറ്റ് ചെയ്തു.

.ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി സന്ദീപ് ദീക്ഷിത് രംഗത്തെത്തിയിരുന്നു. പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നേതൃത്വമില്ലായ്മയാണെന്നായിരുന്നു സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവന. ഇന്ത്യൻ എക്‌സ്പ്രസിനു നൽകിയ അഭിമുഖത്തിലും സന്ദീപ് ഡൽഹിയിൽ കോൺഗ്രസിനെ നയിക്കാൻ ഒരു നേതൃത്വമില്ലെന്ന് ആരോപിച്ചിരുന്നു. ഡൽഹി കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിൽ മുതിർന്ന നേതാക്കൾ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് എത്താൻ കഴിവുള്ള നിരവധി പേർ പാർട്ടിയിലുണ്ട്. ഏറ്റവും കുറഞ്ഞത് ആറുമുതൽ എട്ടുപേർ വരെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ചിലപ്പോൾ നിങ്ങൾക്ക് ഒന്നും സംഭവിക്കാതിരിക്കുകയായിരിക്കും ആവശ്യം. അതുകൊണ്ടാണ് നിങ്ങൾ ഒന്നും ചെയ്യാതിരിക്കുന്നത്’- സന്ദീപ് ദീക്ഷിത് പറഞ്ഞു.

‘ഞങ്ങളുടെ മുതിർന്ന നേതാക്കൾ എന്ന ഭീതിപ്പെടുത്തുന്നുണ്ട്. അവർ മുന്നോട്ടു വരണം. അവർ കൂടുതൽ പേരും, രാജ്യസഭയിൽ ഉള്ളവരും മുൻ മുഖ്യമന്ത്രിമാരും നിലവിൽ മുഖ്യമന്ത്രി പദം അലങ്കരിക്കുന്നവരുമാണ്. ഞാൻ കരുതുന്നത് അവർ മുന്നോട്ടുവന്ന് പാർട്ടിയ്ക്കു കരുത്തു പകരണമെന്നാണ്. അമരിന്ദർ സിങ്, അശോക് ഗെഹ്ലോട്ട്, കമൽ നാഥ് എന്നിവരെല്ലാം എന്തുകൊണ്ട് അവർക്ക് ഒന്നിച്ചു നിന്നുകൂടാ? എ.കെ ആന്റണി, പി. ചിദംബരം, സൽമാൻ ഖുർഷിദ്, അഹമ്മദ് പട്ടേൽ തുടങ്ങിയവരെല്ലാം കോൺഗ്രസിനുവേണ്ടി വളരെയധികം നല്ല പ്രവർത്തനം കാഴ്ചവച്ചവരാണ്. അവർ ബുദ്ധിപരമായി സംഭാവന നൽകേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു.അവർക്ക് നേതൃത്വ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് പോകാം’- സന്ദീപ് ദീക്ഷിത് പറഞ്ഞു.

അതേസമയം സന്ദീപ് ദീക്ഷിത്, ശശി തരൂര്‍ എം.പി എന്നിവരാണ് പുതിയ നേതാക്കള്‍ ആരെങ്കിലും അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ടത്. ഈ ചര്‍ച്ചകള്‍ സജീവമാകുന്നതാണ് രാഹുലിന്റെ തിരിച്ചു വരവ് എളുപ്പത്തിലാക്കാനുള്ള ശ്രമം ആരംഭിക്കാനുള്ള കാരണം.നേതൃമാറ്റം ആവശ്യപ്പെട്ട സന്ദീപ് ദീക്ഷിതിനെതിരെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല കടുത്ത വിമര്‍ശനമാണ് നടത്തിയത്. ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതില്‍ ഇടപെടുന്നതിനേക്കാള്‍ വാട്‌സ്ആപിലും ട്വിറ്ററിലും ചെലവിടാനാണ് സന്ദീപ് ദീക്ഷിത് തയ്യാറായത് എന്നായിരുന്നു സുര്‍ജേവാലയുടെ വിമര്‍ശനം.അതേ തരത്തില്‍ അദ്ദേഹത്തിന്റെ ലോക്‌സഭ മണ്ഡലത്തില്‍, ഷീല ദീക്ഷിതിന്റെ ഭരണകാലത്ത് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അവിടെ കോണ്‍ഗ്രസ് ജയിക്കുമായിരുന്നുവെന്നും സന്ദീപിനെതിരെ സുര്‍ജേവാല പറഞ്ഞു.

Top