കടയില്‍ നിന്ന് പഴം വാങ്ങി, കഴിക്കാനെടുത്തപ്പോള്‍ പഴത്തില്‍ സിറിഞ്ച് സൂചി

കൊച്ചി: റോഡരികില്‍ നിന്ന് വാങ്ങിയ പഴത്തില്‍ സിറിഞ്ച് സൂചി. കൊച്ചി തൃക്കാക്കര സ്വദേശിയും കുടുംബവും യാത്രക്കിടെ ഇടപ്പളളി ഉണിച്ചിറ ഭാഗത്തുനിന്ന് വാങ്ങിയ പഴത്തിലാണ് സിറിഞ്ച് സൂചി കണ്ടെത്തിയത്. റോഡ് സൈഡില്‍ വില്‍ക്കുന്ന കടയില്‍ നിന്നും പഴം വാങ്ങിയ കുടുംബം വീട്ടിലെത്തിയപ്പോഴാണ് സൂചി കണ്ടത്. വീട്ടിലെത്തിയ കുടുംബം രണ്ട്, മൂന്നെണ്ണം എടുത്ത് കഴിച്ചു. തുടര്‍ന്ന് രാത്രിയില്‍ ബാക്കി പഴങ്ങളില്‍ നിന്ന് ഒന്ന് എടുത്ത് കഴിക്കാന്‍ ഒരുങ്ങുമ്പോഴാണ് സൂചി ശ്രദ്ധയില്‍പ്പെട്ടത്. പഴത്തിന്റെ താഴ്ഭാഗത്ത് പ്ലാസ്റ്റിക്കോടെ തറച്ചിരിക്കുന്ന നിലയിലായിരുന്നു സൂചി. സംഭവത്തില്‍ കളമശ്ശേരി ആരോഗ്യവിഭാഗത്തിന് പരാതി നല്‍കി.

Top