നേമം കൈവിടുന്ന ബി.ജെ.പി സംസ്ഥാനത്ത് പിടിക്കുക അഞ്ച് സീറ്റ്; ബി.ജെ.പി അഞ്ചു സീറ്റ് പിടിച്ചാൽ എൽ.ഡി.എഫ് സീറ്റ് നില നൂറുകടക്കും; യു.ഡി.എഫ് തകർന്നടിയും

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി ഇക്കുറി അഞ്ചു മുതൽ ഏഴു വരെ സീറ്റുകൾ പിടിച്ചെടുത്തേയ്ക്കുമെന്നു വിവിധ സർവേ ഫലങ്ങളിൽ പ്രാഥമിക സൂചന. കയ്യിലിരിക്കുന്ന നേമം നഷ്ടമാകുന്ന ബി.ജെ.പി പക്ഷേ, ഇക്കുറി അഞ്ചു മണ്ഡലങ്ങൾ അധികമായി പിടിക്കുമെന്നാണ് ലഭിക്കുന്ന സൂചന. കാസർകോട് ജില്ലയിൽ കെ.സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരവും, ഇ.ശ്രീധരൻ മത്സരിക്കുന്ന പാലക്കാടും, സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരും, അൽഫോൺസ് കണ്ണന്താനം മത്സരിക്കുന്ന കാഞ്ഞിരപ്പള്ളിയും, ജേക്കബ് തോമസ് മത്സരിക്കുന്ന ഇരിങ്ങാലക്കുടയുമാണ് അഞ്ചു സീറ്റുകളിൽ ബി.ജെ.പി വിജയിക്കുമെന്നുള്ള സർവേ ഫലം പുറത്തു വന്നിരിക്കുന്നത്.

നിലവിൽ ബി.ജെ.പിയുടെ കൈവശമിരിക്കുന്ന നേമം നിയോജക മണ്ഡലത്തിൽ ഇക്കുറി ബി.ജെ.പിയെ കാത്തിരിക്കുന്നത് വൻ പരാജയമാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇവിടെ സി.പി.എം സ്ഥാനാർത്ഥി ശിവൻകുട്ടിയ്ക്കാവും വിജയമെന്നാണ് പ്രാഥമിക സർവേ ഫലങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന. എന്നാൽ, തലസ്ഥാനത്ത് വട്ടിയൂർക്കാവ് ഇക്കുറി ബി.ജെ.പി പിടിച്ചെടുക്കുമെന്നാണ് പുറത്തു വരുന്ന ഫലസൂചനകൾ. വട്ടിയൂർക്കാവിൽ ബി.ജെ.പി നേതാവ് വി.വി രാജേഷാണ് മത്സരിക്കുന്നത്. ഇവിടെ മുൻ തിരുവനന്തപുരം മേയർ പ്രശാന്താണ് സി.പി.എം സ്ഥാനാർത്ഥി, ഇത് കൂടാതെ വീണാ നായരാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിയുമായി സഖ്യം ഉണ്ടെന്ന ആരോപണം പരസ്പരം ഉയർത്തുമ്പോൾ, ഇതിൽ നിന്നു പിടിച്ചു നിൽക്കാൻ ബി.ജെ.പിയ്ക്ക് ഇക്കുറി വിജയം കൂടിയേ തീരു. ഈ സാഹചര്യത്തിൽ കടുത്ത മത്സരമാണ് ബി.ജെ.പി ഇക്കുറി സംസ്ഥാനത്ത് നടത്തുന്നത്. 30 സീറ്റുവരെ വിജയിക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

എന്നാൽ, ബി.ജെ.പി വിജയിച്ചാൽ ഇത് തിരിച്ചടിയാകുക കോൺഗ്രസിന് തന്നെയാകും. ബി.ജെ.പി അഞ്ചു സീറ്റ് പിടിച്ചെടുക്കുമ്പോൾ ഇടതു മുന്നണിയുടെ സീറ്റ് നില നൂറ് കടക്കുമെന്നാണ് സർവേ ഫലങ്ങൾ. ഇടതു മുന്നണി 105 സീറ്റ് വരെ നേടാം. ബി.ജെ.പിയുടെ അഞ്ചു സീറ്റ് കൂടി ചേരുമ്പോൾ കോൺഗ്രസ് സീറ്റ് നില 30 ൽ ഒതുങ്ങാമെന്നാണ് സൂചന.

Top