പാകിസ്താന് ഹിന്ദുമന്ത്രി; 20 വര്‍ഷങ്ങള്‍ക്കിടെ ആദ്യം

20 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി പാകിസ്താന് ഹിന്ദു മന്ത്രിയെ ലഭിച്ചു. പാകിസ്താനിലെ നാല് പ്രവിശ്യകളുടെ ചുമതലയുള്ള മന്ത്രിയായി ദര്‍ശന്‍ ലാല്‍ അധികാരമേറ്റു. പാനമ കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി അയോഗ്യത കല്‍പിച്ചതിനു ശേഷം മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജി വെച്ചിരുന്നു. ഇതിനു ശേഷം നടന്ന മന്ത്രിസഭാ പുനസംഘടനയിലാണ് ദര്‍ശന്‍ ലാല്‍ സ്ഥാനമേറ്റെടുത്തത്.

സിന്ധിലെ ഗോഡ്കി ജില്ലയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു ദര്‍ശന്‍ ലാല്‍. ന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ട സീറ്റിലാണ് മത്സരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനു മുന്‍പ് ഒരു തവണ ദര്‍ശന്‍ ലാല്‍ ദേശീയ അസംബ്ലിയിലെ അംഗമായിട്ടുണ്ട്. അസ്ഹന്‍ ഇഖ്ബാലാണ് ആഭ്യന്തര മന്ത്രി. ഖുറം ദസ്തീഗിര്‍ ഖാന്‍ ആണ് പ്രതിരോധമന്ത്രി.

ഷാഹിദ് ഖാന്‍ അബ്ബാസിയുടെ നേതൃത്വത്തിലുള്ള പാകിസ്താനിലെ പുതിയ മന്ത്രിസഭ വെള്ളിയാഴ്ച അധികാരമേറ്റെടുത്തു.

28 മന്ത്രിമാരും 18 സഹമന്ത്രിമാരുമാണ് പുതിയ മന്ത്രിസഭയിലുള്ളത്. ഭൂരിഭാഗം ആളുകളും ഷെരീഫ് മന്ത്രസഭയിലെ മന്ത്രിമാര്‍ തന്നെയാണ്. വകുപ്പുകളില്‍ മാറ്റം വന്നിട്ടുണ്ട്. ദനിയല്‍ അസീസ്, തലാല്‍ ചൗധരി, അര്‍ഷാദ് ലഘരി, ജുനൈദ് അന്‍വര്‍ എന്നീ പുതുമുഖങ്ങളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top