കേരളത്തിൽ ഇടത് തരംഗം!.എൽ ഡി എഫിന് മുൻതൂക്കമെന്ന് സർവ്വേ!..

തി​രു​വ​ന​ന്ത​പു​രം:കേരളത്തിലെ കോൺഗ്രസിന് വൻ തിരിച്ചടി വരുന്നു .വരുന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് മു​ൻ​തൂ​ക്ക​മെ​ന്ന് പു​തി​യ സ​ർ​വേ. സെ​ന്‍റ​ർ ഫോ​ർ ഇ​ല​ക്ട​ൽ സ്റ്റ​ഡീ​സി​ന്‍റെ (സി​ഇ​എ​സ്) അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പാ​ണ് ഈ ​സൂ​ച​ന ന​ൽ​കു​ന്ന​ത്.പ്രതിപക്ഷം നിർജീവമെന്നും ശബരിമല വിഷയത്തിൽ കോൺഗ്രസ് നിലപാട് ജനവിരുദ്ധമെന്നും പരക്കെ ആരോപണം ഉയർന്നതിനിടെയാണ് പുതിയ സർവ്വേ.

ഇ​തു​വ​രെ പു​റ​ത്തു​വ​ന്ന മ​റ്റു സ​ർ​വേ​ക​ളി​ൽ​നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ചി​ത്ര​മാ​ണ് സി​ഇ​എ​സ് സ​ർ​വ്വെ​യി​ൽ തെ​ളി​യു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ന് ഒ​ന്പ​തു മു​ത​ൽ 12 വ​രെ സീ​റ്റു​ക​ൾ ല​ഭി​ക്കാം. യു​ഡി​എ​ഫി​ന് കാ​ണു​ന്ന​ത് 8 മു​ത​ൽ 11 വ​രെ സീ​റ്റു​ക​ളാ​ണ്. ബി​ജെ​പി ഇ​ക്കു​റി​യും കേ​ര​ള​ത്തി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ല.എ​ൽ​ഡി​എ​ഫ്- 40.3, യു​ഡി​എ​ഫ്- 39 എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന വോ​ട്ട് ശ​ത​മാ​നം. ബി​ജെ​പി 15.5 ശ​ത​മാ​നം വോ​ട്ട് നേ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി .സി.പി.എം മത്സരിക്കുന്ന 16 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആറ് സിറ്റിംങ് എം.പിമാരും, നാല് എം.എല്‍.എമാരും ഉള്‍പ്പെട്ട പട്ടികയില്‍ രണ്ട് വനിതകളാണുള്ളത്. തര്‍ക്കം നിലനിന്നിരുന്ന പൊന്നാനിയിലേക്ക് പി.വി അന്‍വറിനെ തന്നെ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചു.

20 സീറ്റില്‍ 16 ഇടത് സി.പി.എമ്മും നാലിടത്ത് സി.പി.ഐയും മത്സരിക്കും. സി.പി.എം മത്സരിക്കുന്ന 16 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാവിലെ പ്രഖ്യാപിച്ചു. പി കരുണാകരന്‍ ഒഴികെ ആറ് സിറ്റിംങ് എം.പിമാര്‍ക്കും സി.പി.എം സീറ്റ് നല്‍കിയിട്ടുണ്ട്. നാല് എം.എല്‍.എമാരെയാണ് സി.പി.എം ഇത്തവണ രംഗത്തിറക്കുന്നത്. കാസര്‍ഗോഡ് കെ.പി സതീഷ് ചന്ദ്രനും കണ്ണൂരില്‍ പി.കെ ശ്രീമതിയും വടകരയില്‍ പി ജയരാജനും മത്സരിക്കും. കോഴിക്കോട് എ പ്രദീപ് കുമാറും മലപ്പുറത്ത് വി.പി സാനുവും പാലക്കാട് എം.ബി രാജേഷും ആലത്തൂരില്‍ പി.കെ ബിജുവും രംഗത്തിറങ്ങും. ചാലക്കുടിയില്‍ ഇന്നസെന്റിനേയും കോട്ടയത്ത് വി.എന്‍ വാസവനേയും എറണാകുളത്ത് പി രാജീവിനേയും മത്സരിപ്പിക്കാനാണ് സി.പി.എം തീരുമാനം.

പത്തനംതിട്ടയില്‍ വീണ ജോര്‍ജ്ജിനെ പരീക്ഷിക്കുമ്പോള്‍ ആലപ്പുഴ മണ്ഡലം തിരിച്ച് പിടിക്കാന്‍ എ.എം ആരിഫാനാണ് സി.പി.എം ചുമതല നല്‍കിയിരിക്കുന്നത്. കൊല്ലത്ത് കെ.എന്‍ ബാലഗോപാലും ആറ്റിങ്ങല്‍ എ സമ്പത്തും പോരിനിറങ്ങും. പൊന്നാനിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയും ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജും ഇടത് സ്വതന്ത്രരായി മത്സരിക്കും.

അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പി ജയരാജനെന്നായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കോടിയേരി പറഞ്ഞത്. നാല് മണ്ഡലങ്ങളിലേക്കുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് സി ദിവാകരനും മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും തൃശ്ശൂരില്‍ രാജാജി മാത്യു തോമസും വയനാട്ടില്‍ പി.പി സുനീറുമാണ് മത്സരിക്കുന്നത്.

Top