ഒരു പൂവന്‍കോഴിയുടെ വില ഒന്നര ലക്ഷം രൂപ; സംഭവം കേരളത്തില്‍ തന്നെ

പൂവൻകോഴികളുടെ പ്രദർശനത്തിൽ ഒരു കോഴിക്ക് ഒന്നര ലക്ഷം രൂപവരെ വിലയെത്തി. എന്നിട്ടും ഉടമസ്ഥൻ കോഴിയെ വിൽക്കാൻ തയാറായില്ല. ദിണ്ഡുക്കൽ ജില്ലയിലെ വടമധുരയ്ക്കു സമീപം അയ്യലൂരിൽ തമിഴ്നാട് അസീൽ ഓർഗനൈസേഷന്‍റെ നേതൃത്വത്തിൽ നടന്ന കിളിമൂക്ക് (വിശറിപോലെ വാലുള്ള കോഴികൾ) പ്രദർശനത്തിലാണ് റിക്കാർഡ് വില വന്നത്. തമിഴ്നാട്ടിൽനിന്നും സമീപ സംസ്ഥാനങ്ങളിൽനിന്നും കീരി, മയിൽ, കൊക്കുവെള്ള, എണ്ണക്കറുപ്പ്, കാകം തുടങ്ങി വിവിധ ഇനങ്ങളിലുള്ള 452 പൂവൻകോഴികളെ പ്രദർശനത്തിൽ പങ്കെടുപ്പിച്ചു.
അന്യംനിന്നുപോകുന്ന പാരന്പര്യ പൂവൻകോഴി ഇനങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതെന്നു സംഘാടകർ പറഞ്ഞു.

എട്ടു വർഷം മുന്പുവരെ നല്ല ബ്രീഡിലുള്ള പൂവൻ കോഴികൾ ഉണ്ടായിരുന്നു. ഇന്ന് ഇതെല്ലാം അന്യമാകുകയാണ്. ഇവ സംരക്ഷിക്കാനായി അയ്യല്ലൂരിൽ രണ്ടാം വർഷമാണ് പ്രദർശനമേള സംഘടിപ്പിക്കുന്നത്. നത്തം ഗാന്ധി എന്നയാളുടെ മയിൽ വിഭാഗത്തിൽപെടുന്ന പൂവൻ കോഴിയെ ഒന്നരലക്ഷം രൂപ വിലയ്ക്ക് വാങ്ങാൻ ആളുകൾ തയാറായെങ്കിലും ഉടമസ്ഥൻ വിൽക്കാൻ തയാറായില്ല. കോമപ്പെട്ടി ചിന്നപ്പൻ എന്നയാളിൽനിന്നു മാസങ്ങൾക്കുമുൻപ് 90,000 രൂപ വിലയ്ക്ക് നത്തം ഗാന്ധി വാങ്ങിയ പൂവൻകോഴിക്കാണ് ഒന്നര ലക്ഷം രൂപ വിലവന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വർഷം നടന്ന പ്രദർശനത്തിൽ ഒന്നര ലക്ഷം രൂപയ്ക്കു ബംഗളൂരു സ്വദേശി വാങ്ങിയ മയിൽ ഇനത്തിൽപെട്ട കോഴിയെ മൂന്നുലക്ഷം രൂപയ്ക്ക് ഒമാൻ സ്വദേശിക്കു മറിച്ചുവിറ്റിരുന്നു. ഇത്തവണ 20,000 രൂപമുതൽ ഒന്നര ലക്ഷം രൂപവരെ കിളിമൂക്ക് പൂവൻകോഴികൾക്കു വിലവന്നു. പ്രദർശനത്തിലെ മികച്ച പൂവൻ കോഴികൾക്ക് സ്വർണ നാണയങ്ങൾ, വെള്ളിനാണയങ്ങൾ സമ്മാനമായി ലഭിച്ചു. കോഴികളുമായി പങ്കെടുത്ത മുഴുവൻ ആളുകൾക്കും സർട്ടിഫിക്കറ്റുകൾ നല്കി. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്നുമാണ് ഇത്തവണ കോഴികളെ പ്രദർശനത്തിനായി എത്തിച്ചത്.

Top