അ​ടി​പി​ടി​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ൾ പോ​ലീ​സി​നെ ക​ണ്ട് മ​ര​ത്തി​ൽ കയറി; നിന്ന് മടുത്ത് ഒടുവിൽ പോലീസ് സ്ഥലം വിട്ടു; പിന്നെ ഫയർഫേഴ്സ് എത്തി…

കോട്ടയം: അടിപിടിക്കേസിൽ ഉൾപ്പെട്ടയാൾ പോലീസിനെ കണ്ട് മരത്തിൽ കയറിത് ഇന്നലെ ഏറെ നേരം പോലീസിനെ വട്ടംചുറ്റിച്ചു. വൈകുന്നേരത്തോടെ ചേന്നാമറ്റത്തായിരുന്നു സംഭവം. അയർക്കുന്നം സ്റ്റേഷനിലെ അടിപിടിക്കേസിൽ ഉൾപ്പെട്ട ളാക്കാട്ടൂർ സ്വദേശി ശ്രീനാഥാണ് പോലീസിനെ കണ്ടതോടെ മരത്തിൽ കയറി ഒളിച്ചത്. ഉയരമുള്ള ഒരു തേക്ക് മരത്തിൽ കയറി നിലയുറപ്പിച്ച ശ്രീനാഥ് പോലീസ് പറഞ്ഞിട്ടും തിരിച്ചിറങ്ങിയില്ല. പോലീസ് പോകാതെ ഇറങ്ങില്ലെന്ന നിലപാടിൽ ശ്രീനാഥും നിന്നേംകൊണ്ടേ പോകൂവെന്ന് പോലീസും.

ഒരു മണിക്കൂറായതോടെ ജനങ്ങളും കൂടി. ഒടുവിൽ സംഗതി പന്തികേടാവുമെന്നു കണ്ട് പോലീസ് സ്ഥലത്തു നിന്ന് മാറി. പോലീസ് പോയി എന്നുറപ്പായതോടെ ശ്രീനാഥ് പതുക്കെ താഴെയിറങ്ങി. ഇതിനിടെ ആരോ ഫയർഫോഴ്സിലും വിവരം അറിയിച്ചിരുന്നു. പാന്പാടിയിൽ നിന്നുള്ള ഫയർഫോഴ്സും ശ്രീനാഥിനെ താഴെയിറക്കാൻ എത്തി. താഴെയിറങ്ങുന്പോൾ ഫയർഫോഴ്സിനെ കണ്ട് പോലീസ് ആണെന്നു തെറ്റിദ്ധരിച്ച് ശ്രീനാഥ് വീണ്ടും മരത്തിൽ കയറി. ഫയർഫോഴ്സും ഇയാളെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയർഫോഴ്സ് പോകാതെ ഇറങ്ങില്ല എന്ന നിലപാടായിരുന്നു ശ്രീനാഥിന്. ഒടുവിൽ ഫയർഫോഴ്സും പോയതോടെയാണ് ശ്രീനാഥ് താഴെയിറങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top