ചാക്കില്‍കെട്ടി ജീവനോടെ കടലില്‍ തള്ളി; മൃതദേഹം തിരിച്ചറിഞ്ഞു..എന്തിനാണ് ഷാജിയെ ബന്ധു കൊലപ്പെടുത്തിയത്… ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ മാത്രം ബാക്കി

തിരുവന്തപുരം:കഴിഞ്ഞ ദിവസം കടലില്‍ ചാക്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മുല്ലുവിള സ്വദേശി ഷാജിയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായതെന്ന് പോലീസ് കണ്ടെത്തി. കൊലപാതകമെന്ന് സംശയിക്കുന്ന കേസില്‍ ഷാജിയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം പുല്ലുവിള കടല്‍ത്തടിഞ്ഞത്. കൈകാലുകള്‍ കെട്ടി മുഖത്ത് തുണി ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. ചാക്കിലാക്കി ജീവനോടെ കടലില്‍ താഴ്ത്തിയതാണന്ന് നിഗമനം. അന്വേഷണം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുരോഗമിക്കുന്നതിനിടെയാണ് ഷാജിയെ കാണാനില്ലന്ന പരാതി കാഞ്ഞിരംകുളം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം ഷാജിയുടേതെന്ന് തെളിഞ്ഞു.

സുഹൃത്തുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഷാജിയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 15 പേരെ ഇതിനോടകം ചോദ്യം ചെയ്തു. പ്രതിയുടെ അറസറ്റ് ഉടന്‍ ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗ്സ്ഥര്‍ വ്യക്മാക്കി.

Top